പരിയാരത്ത് അഴിമതിയുടെ സോപ്പുപതയെന്ന് പരാതി-
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ലോണ്‍ഡ്രി വിഭാഗത്തില്‍ ഒരു മാസം ഉപയോഗിക്കുന്നത് ഒരുലക്ഷം രൂപയുടെ സോപ്പുപൊടി.

കൃത്യമായി ടെണ്ടര്‍പോലും ക്ഷണിക്കാതെയാണ് സോപ്പുപൊടിയും ഇതിന് അനുബന്ധമായ മറ്റ് വസ്തുക്കളും വാങ്ങുന്നതെന്നാണ് വിവരം.
പ്രതിവര്‍ഷം 12 ലക്ഷം രൂപയുടെ സോപ്പുപൊടിയാണ് ഇവിടെ ഉപയോഗിക്കുന്നതെന്നാണ് കണക്ക്. ഇതിലും കുറഞ്ഞ വിലക്കുള്ള സോപ്പുപൊടി മാത്രമേ ആവശ്യമുള്ളൂവെന്നാണ് പറയപ്പെടുന്നത്.
ഇതുമായി ബന്ധപ്പെട്ട ആര്‍ക്കോ സാമ്പത്തിക നേട്ടങ്ങള്‍ക്ക് വേണ്ടിയാണ് ഈ സാധനങ്ങള്‍ ഉപയോഗിക്കുന്നതെന്ന് പരാതികളുയര്‍ന്നിട്ടുണ്ട്.
25 കിലോയുടെ പാക്കറ്റിലാണ് സോപ്പുപൊടികളും അനുബന്ധ സാധനങ്ങളും എത്തുന്നത്. ഇത് ടെണ്ടര്‍ വിളിച്ച് വാങ്ങണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതികള്‍ അയച്ചിട്ടുണ്ട്.
