താഴെ ചൊർക്കള- മുയ്യം റോഡരികിൽ മാലിന്യം തള്ളിയ ടിപ്പർ ലോറി കൈയ്യോടെ പിടികൂടി പഞ്ചായത്ത് വാർഡ് മെമ്പർ

തളിപ്പറമ്പ്: കുറുമാത്തൂർ ഗ്രാമ പഞ്ചാമത്തിലെ താഴെ ചൊർക്കള മുയ്യം റോഡരികിൽ മാലിന്യം തള്ളിയ ടിപ്പർ ലോറി പിടികൂടി.

വാർഡ് മെമ്പർ പി.പി കാഞ്ചന മാലിന്യം തള്ളിയ വാഹനം തടഞ്ഞുവെച്ച് നാട്ടുകാരെ വിവരമറിയിച്ച് അധികൃതരെ വിളിച്ചുവരുത്തുകയായിരുന്നു.

വ്യാഴാഴ്ച രാവിലെ പഞ്ചായത്ത് ഓഫീസിലേക്ക് കാഞ്ചന പോകുന്നതിനിടയിലാണ് താഴെ ചൊറുക്കള മുയ്യം റോഡിലെ വിജനമായ ഭാഗത്ത് റോഡരികിൽ ലോറി കണ്ടത് തുടർന്ന് പരിശോധിച്ചപ്പോൾ മാലിന്യം തള്ളുന്നതാണ് എന്ന് മനസ്സിലായതോടെയാണ് പഞ്ചായത്ത് പ്രസിഡന്റിനെയും ഉദ്യോഗസ്ഥരെയും വിവരമറിയിച്ചത്.

തുടർന്ന് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രാജീവൻ പാച്ചേനി, സ്ഥിരം സമിതി അധ്യക്ഷൻ പി.ലക്ഷ്മണൻ എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി.

 മാലിന്യങ്ങൾ തിരിച്ചെടുപ്പിക്കുകയും പത്തായിരം രൂപ പിഴയായി ഈടാക്കുകയും ചെയ്തു.

വിജനമായ പ്രദേശമായതിനാൽ രാത്രിയിലും പകലും എന്നില്ലാതെ തളിപ്പറമ്പ് നഗരസഭയിൽ നിന്ന് ഉൾപ്പെടെ കെട്ടിടാവശിഷ്ടങ്ങളും, ഓട വേസ്റ്റുകളും ജൈവ മാലിന്യങ്ങൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ ഉൾപ്പെടെ തള്ളുന്നത് പതിവാണ്.

ഈ സാഹചര്യത്തിൽ നാട്ടുകാർ ജാഗ്രതാ സമിതി രൂപീകരിച്ച് നിരീക്ഷണം ശക്തമാക്കി നിരവധി തവണ മാലിന്യം തള്ളാൻ എത്തിയ വാഹനങ്ങൾ പിടികൂടി പഞ്ചായത്തിന് കൈമാറി തള്ളിയവരെ കൊണ്ട് തന്നെ മാലിന്യം തിരിച്ചടിക്കുകയും ഭീമ മായ ഈടാക്കുകയും ചെയ്തിരുന്നു.

ഇന്നലെ മാലിന്യം തള്ളിയ മുഹമ്മദ് അർഷാദ്, അൽത്താഫ് എന്നിവരോട് മാലിന്യം നീക്കം ചെയ്യാൻ നിർദ്ദേശം നൽകുകയും പിഴ ഈടാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ടെന്ന് വൈസ് പ്രസിഡണ്ട് രാജീവൻ പാച്ചേനി പറഞ്ഞു.