മാലിന്യ ക്വട്ടേഷന്‍ മാഫിയയെ തോല്‍പ്പിക്കാനാവില്ല മക്കളേ–
തളിപ്പറമ്പ്: കരിമ്പം പതിനൊന്നാം വളവില്‍ മാലിന്യ ക്വട്ടേഷന്‍ മാഫിയയുടെ അഴിഞ്ഞാട്ടം.
സംസ്ഥാനപാതയോരത്ത് വാഹനത്തിലെത്തി മാലിന്യം തട്ടിയ സംഘം പൊതുസമൂഹത്തിന് ഭീഷണിയായി.
ഇന്ന് രാവിലെയാണ് സംസ്ഥാനപാതയില്‍ കരിമ്പം ഫാമിന് സമീപം വന്‍തോതില്‍ മാലിന്യം നിക്ഷേപിച്ചതായി കണ്ടത്.
ഈ ഭാഗത്തെ പഴയ റോഡില്‍ കാടുപിടിച്ചുകിടക്കുന്ന സ്ഥലത്ത് വന്‍തോതില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടയാന്‍ ഈ
ഭാഗത്തേക്കുള്ള റോഡില്‍ നാട്ടുകാര്‍ വാഹനങ്ങളെ തടയുന്നതിന് വലിയ മരക്കഷണങ്ങള്‍ വെച്ച് അടച്ചിരുന്നു.
വാഹനം കൊണ്ടുപോകാന്‍ സാധിക്കാത്തതിനാല്‍ ഈ മരക്കഷണത്തിന് മേല്‍ തന്നെയാണ് മാനില്യങ്ങള്‍ ഇറക്കിയിട്ടുള്ളത്.
ഈ ഭാഗത്ത് കാമറകള്‍ സ്ഥാപിക്കാന്‍ നേരത്തെ തന്നെ കുറുമാത്തൂര്‍ പഞ്ചായത്തിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
