തളിപ്പറമ്പ് മഹാത്മാകോംപ്ലക്സിലെ മലിനജല ടാങ്കാണ് ഇന്ന് രാവിലെ പൊട്ടിയൊഴുകിയത്.
മലിനജലത്തോടൊപ്പം കടുത്ത ദുര്‍ഗന്ധവും വ്യാപിച്ചു.
നാട്ടുകാര്‍ വിവരമറിയിച്ചത് പ്രകാരം തളിപ്പറമ്പ് നഗരസഭാ ആരോഗ്യവിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി.
കോംപ്ലക്സ് ഉടമയെ നഗരസഭാ അധികൃതര്‍ വിളിച്ചുവരുത്തി മലിനജലം മാറ്റി ടാങ്ക് ശുചീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ രഞ്ജിത്ത് പറഞ്ഞു.
കഫേ കുല്‍ഫി ഹോട്ടല്‍-ഐസ്ക്രീം പാര്‍ലര്‍, ഷോപ്പ്റികസ് എന്നീ സ്ഥാപനങ്ങളാണ് ഈ കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്നത്.