റിപ്പേര്‍ ചെയ്തു, പിന്നാലെ പൊട്ടിയൊഴുകി-ഇത് താന്‍ വാട്ടര്‍ അതോറിറ്റി-

തളിപ്പറമ്പ്: പൊട്ടിയ കുടിവെള്ള പൈപ്പ് റിപ്പേര്‍ ചെയ്ത് മൂന്ന് ദിവസം കൊണ്ട് വീണ്ടും പൊട്ടി.

അള്ളാംകുളം-പൂമംഗലം റോഡില്‍ ചവനപ്പുഴയിലെ കൃഷ്ണപ്പിള്ള വായനശാലക്ക് സമീപത്താണ് സംഭവം.

പൈപ്പ് ലൈന്‍ പൊട്ടി ഇവിടെ മാസങ്ങളായി വെള്ളം ഒഴുകിപ്പോയിക്കൊണ്ടിരിക്കുകയാണ്.

നാട്ടുകാര്‍ നിരന്തരമായി ആവശ്യപ്പെട്ടിട്ടും ബന്ധപ്പെട്ടവര്‍ തിരിഞ്ഞുനോക്കിയിരുന്നില്ല.

ഒടുവില്‍ മൂന്ന് ദിവസം മുമ്പാണ് വാട്ടര്‍അതോറിറ്റിക്കാര്‍ ഇവിടെയെത്തി ചോര്‍ച്ച അടച്ചത്.

വെള്ളം ഒഴുതി തകര്‍ന്ന റോഡ് നാട്ടുകാര്‍ സിമന്റിട്ട് ഉറപ്പിക്കുകയും ചെയ്തു.

എന്നാല്‍ അറ്റകുറ്റപ്പണി നടത്തിയ ഭാഗത്ത് ഇന്നലെ രാത്രിമുതല്‍ വീണ്ടും കുടിവെള്ളച്ചോര്‍ച്ച ആരംഭിച്ചിരിക്കുകയാണ്.

നാട്ടുകാര്‍ സിമന്റിട്ടുറപ്പിച്ച ഭാഗങ്ങള്‍ ചോര്‍ച്ചയില്‍ കുത്തിയൊലിച്ചുപോയി.