വിവാഹ ആഘോഷങ്ങളിലെ ആഭാസം: വാര്‍ഡ് തല നിരീക്ഷണ സമിതികള്‍ രൂപീകരിക്കും
കണ്ണൂര്‍: വിവാഹ ആഘോഷങ്ങളുടെ മറവില്‍ നടക്കുന്ന ആഭാസങ്ങളുടെ പശ്ചാത്തലത്തില്‍ കൗണ്‍സിലര്‍മാര്‍ ചെയര്‍മാന്മാരായി വാര്‍ഡ് തല നിരീക്ഷണ സമിതികള്‍ രൂപീകരിക്കാന്‍ കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന സംയുക്ത യോഗം തീരുമാനിച്ചു.

55 വാര്‍ഡിലും നിരീക്ഷണ സമിതികള്‍ രൂപീകരിക്കാന്‍ ഫെബ്രുവരി 27-ന് ഞായറാഴ്ച വൈകീട്ട് നാല് മണിക്ക് ഒരേ സമയം യോഗം വിളിച്ചുചേര്‍ക്കും.
രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പൗരപ്രമുഖര്‍, പോലീസ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, യുവജനമഹിളാ സംഘടനകള്‍, റസിഡന്‍ഷ്യല്‍ അസോസിയേഷന്‍ ഭാരവാഹികള്‍, പോലീസ് എക്‌സൈസ് റവന്യൂ അധികാരികള്‍, മറ്റ് സന്നദ്ധ സംഘടനകള്‍ എന്നിവരുടെ യോഗത്തിലാണ് തീരുമാനം.
മേയര്‍ അഡ്വ.ടി.ഒ.മോഹനന്‍ അധ്യക്ഷത വഹിച്ചു. വിവാഹവീടും പരിസരങ്ങളിലും കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ജനകീയ ഇടപെടലുകളും നിരീക്ഷണങ്ങളും നടത്തണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
ജനങ്ങളില്‍ പൊതു അവബോധം ഉണ്ടാക്കുന്നതിനായി കോര്‍പ്പറേഷന്‍ തലത്തില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുകയും ലഘുലേഖ വിതരണം ചെയ്യുകയും ചെയ്യും.
വിദ്യാഭ്യാസ സ്ഥിരം സമിതിയുടെ നേതൃത്വത്തില്‍എക്‌സൈസ് സഹായത്തോടെ വിദ്യാലയങ്ങളില്‍ മദ്യത്തിനും, മയക്കുമരുന്നിനും എതിരെ ബോധവത്കരണം സംഘടിപ്പിക്കും.
യോഗത്തില്‍ ഡെപ്യൂട്ടി മേയര്‍ കെ.ഷബീന, സ്ഥിരം സമിതി ചെയര്‍മാന്മാരായ സുരേഷ് ബാബു എളയാവൂര്‍, അഡ്വ.പി.ഇന്ദിര, സിയാദ് തങ്ങള്‍, എം.പി രാജേഷ്, ഷാഹിനാ മൊയ്തീന്‍,
പി ഷമീമ, കൗണ്‍സിലര്‍മാരായ മുസ്ലിഹ് മഠത്തില്‍, എന്‍.സുകന്യ, എന്‍.ഉഷ, വി.കെ.ഷൈജു, സെക്രട്ടറി ആര്‍.രാഹേഷ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി യുവജന-മഹിളാ പ്രതിനിധികളായ റഷീദ് കവ്വായി,
പോത്തോടി സജീവന്‍, വെള്ളോറ രാജന്‍, കെ.പി.സലീം, കെ.എം.സപ്ന, എം.സി.സജീഷ്, ടി. നിര്‍മല, വിമുക്തി ജില്ലാ മാനേജര്‍ കെ.കെ.ദിനേശന്‍, എക്‌സൈസ് സി.ഐ ഉനൈസ് അഹമ്മദ്,
പോലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ കെ.പുരുഷോത്തമന്‍, വി.ഹാരിഷ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.വി.ഷാജു, റെസിഡന്‍ഷ്യല്‍ അസോസിയേഷന്‍ പ്രസിഡന്റ് ആര്‍.അനില്‍കുമാര്‍, നിസാമുദീന്‍ എന്നിവര്‍ പങ്കെടുത്തു.
