കാട്ടുതീക്കെതിരെ വോളിബോള്‍ കൂട്ടായ്മയുമായി കേരളാ വനം വകുപ്പ്-

കണ്ണവം: തുടര്‍ച്ചയായി മൂന്നാംവര്‍ഷവും കാട്ടുതീ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി വോളിബോള്‍ ടൂര്‍ണമെന്റുമായി കേരളാ വനം-വന്യജീവി വകുപ്പ്.

ചെമ്പുകാവ് വനസംരക്ഷണ സമിതിയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.

മാര്‍ച്ച് നാലിന് രാവിലെ എട്ട്മുതല്‍ ചെമ്പുക്കാവ് അങ്കണവാടി പരിസരത്താണ് വോളിബോള്‍ ടൂര്‍ണമെന്റ് നടത്തുന്നത്.

ആദിവാസി വിഭാഗത്തില്‍പെട്ടവര്‍ മാത്രമാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്.

പറക്കാട്, കൊളപ്പ, തെറ്റുമ്മല്‍, ചെമ്പുക്കാവ്, പാറക്കുണ്ട്, പെരുവ, ചെക്യേരി, പന്നിയോട്, കണ്ണവം കോളനി, പറമ്പുക്കാവ്(മുതുകുറ്റി), കണ്ടിവാതുക്കല്‍, വെങ്ങളം, കുട്ടപ്പാലം എന്നീ 15 ടീമുകളാണ് മല്‍സരത്തില്‍ മാറ്റുരയ്ക്കുന്നത്.

കോളയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.റിജി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും.

കഴിഞ്ഞ രണ്ട് വര്‍ഷമായി നടത്തപ്പെടുന്ന ടൂര്‍ണമെന്റിന് ശേഷം ഈ ഭാഗത്ത് കാട്ടുതീശല്യം വളരെയേറെ കുറഞ്ഞിരുന്നു.

ഇതോടൊപ്പം നിരവധി മികച്ച കളിക്കാരെ കണ്ടെത്താനും വനംവകുപ്പിന്റെ ഈ ഉദ്യമത്തിന് സാധിച്ചിട്ടുണ്ട്.