വിറാസില്‍ വിജയോല്‍സവം-കലോത്സവ ജേതാക്കള്‍ക്ക് അനുമോദനം.
വിളയാങ്കോട്: കണ്ണൂര്‍ സര്‍വകലാശാലാ കലോത്സവത്തിലെ ചരിത്രം തിരുത്തിയ വിജയത്തിനു പിന്നാലെ വിളയാങ്കോട് വിറാസില്‍ വിക്ടറിഡേ സംഘടിപ്പിച്ചു.
കോളേജില്‍ നടന്ന പരിപാടി തയ്മുല്‍ ഇസ്ലാം ട്രസ്റ്റ് ചെയര്‍മാന്‍ വി.കെ.ഹംസ അബ്ബാസ് ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നെഹ്റു കോളേജില്‍ സമാപിച്ച സര്‍വകലാശാല കലോത്സവത്തില്‍ വിറാസ് മൂന്നാംസ്ഥാനത്തെത്തിയിരുന്നു.
ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ സെല്‍ഫിനാന്‍സിങ് കോളേജാണ് വിറാസ്. സ്റ്റേജിതരമത്സരത്തില്‍ ഓവറോള്‍ കിരീടവും സാഹിത്യോത്സവ, ചിത്രോത്സവ കിരീടങ്ങളും വിറാസ് നേടി.
സ്റ്റേജിതരമത്സരങ്ങളില്‍ 128 പോയിന്റ് നേടിയാണ് വിറാസ് ചാമ്പ്യന്‍മാരായത്.
സാഹിത്യോത്സവത്തില്‍ 92 പോയിന്റുമായി എതിരാളികളെ ബഹുദൂരം പിറകിലാക്കിയപ്പോള്‍ ചിത്രോത്സവത്തില്‍ 36 പോയിന്റ് നേടി പയ്യന്നൂര്‍ കോളേജിനൊപ്പം കിരീടം പങ്കിട്ടു.
സ്റ്റേ്ജ് മത്സരങ്ങളില്‍ 51 പോയിന്റും വിറാസ് സ്വന്തമാക്കി. ആകെ നൂറ് വിദ്യാര്‍ഥികളാണ് കലോത്സവത്തില്‍ കോളേജില്‍നിന്ന് പങ്കെടുത്തത്.
അതിലേറെയും കലോത്സവത്തില്‍ ആദ്യമായി പങ്കെടുക്കുന്നവരുമാണ്.
കോളേജില്‍ നടന്ന പരിപാടിയില്‍ വിറാസ് ഡയറക്ടര്‍ ടി.കെ.മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗം കെ.വി.ലേഖ, മുഖ്യതിഥിയായി. തയ്മുല്‍ ഇസ്ലാം ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ എസ് എ പി അബ്ദുല്‍ സലാം, എക്സിക്യൂട്ടീവ് ഒഫീസര്‍ കെ ആലിക്കുട്ടി, വിറാസ് സ്റ്റുഡന്റ്സ് ഡീന്‍ സല്‍മാന്‍ ഫാരിസ്, രജീഷ് ബാല,
എന്‍.മുഹമ്മദ് മുബഷീര്‍, യൂണിയന്‍ ചെയര്‍മാന്‍ മുഹമ്മദ് മിദ്ലാജ് എന്നിവര്‍ പ്രസംഗിച്ചു. പ്രിന്‍സിപ്പാള്‍ ഡോ. അബൂ ഇസ്ഹാഖ് സ്വാഗതവും ഫൈന്‍ ആര്‍ട്സ് അഡൈ്വസര്‍ ഡോ.വി.വിനീത്കുമാര്‍ നന്ദിയും പറഞ്ഞു.

