ലോക മാമ്പഴദിനത്തില്‍ സംഘടനാ രൂപികരണ ദിനത്തിന് 44 വര്‍ഷം പിന്നിടുമ്പോള്‍ ഓര്‍മ്മ മരം നട്ട് കേരള പോലീസ് അസോസിയേഷന്‍.

കണ്ണൂര്‍: ലോക മാമ്പഴദിനത്തില്‍ സംഘടനാ രൂപികരണ ദിനത്തിന് 44 വര്‍ഷം പിന്നിടുമ്പോള്‍ ഓര്‍മ്മ മരം നട്ട് കേരള പോലീസ് അസോസിയേഷന്‍.

പോലീസ് പരേഡ് ഗ്രൗണ്ടിലാണ് വ്യത്യസ്ത മേഖലകളിലെ 44 പ്രമുഖര്‍ 44 വ്യത്യസ്തമാവിന്‍ തൈകള്‍ നട്ടത്.

കണ്ണൂര്‍ മേയര്‍ ടി.ഒ.മോഹനന്‍, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യ, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഗോപിനാഥ് രവീന്ദ്രന്‍, കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അജിത് കുമാര്‍ ഐപിഎസ്, എസ്.എസ്.ആര്‍.ഡി,പ്രസാദ്, കണ്ണൂര്‍ ഡി.എഫ്. ഒ. കാര്‍ത്തിക് ഐ.എഫ്.എസ്, ക്രൈംബ്രാഞ്ച് എസ്.പി. പി.പി.സദാനന്ദന്‍, തലശ്ശേരി എ എസ്പി അരുണ്‍ കെ.പവിത്രന്‍, അസിസ്റ്റന്റ് കളക്ടര്‍ അനൂപ് ഗാര്‍ഗ് ഐ.എ.എസ്, കണ്ണൂര്‍ എ.സി.പി ടി.കെ.രത്‌നകുമാര്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി പ്രോ വൈസ് ചാന്‍സിലര്‍ പ്രൊഫ.എ.സാബു, ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ സംസ്ഥാന പ്രസിഡന്റ് ടി.ഗംഗാധരന്‍, സംഗീതരത്‌നം കാഞ്ഞങ്ങാട് രാമചന്ദ്രന്‍, ഫോക്‌ലോര്‍ അക്കാദമി സിക്രട്ടറി എ.വി. അജയകുമാര്‍, ചിത്രകാരന്‍മാരായ എബി.എന്‍. ജോസഫ്, ഹരീന്ദ്രന്‍ ചാലാട്, ഫുട്‌ബോള്‍ താരം സി.കെ.വിനീത്, സൈനികന്‍ ശൗര്യചക്ര മനേഷ് ,ശില്‍പ്പി കെ.കെ.ആര്‍ വെങ്ങര, നാടക പ്രവര്‍ത്തകരായ രജിതാ മധു, പ്രകാശന്‍ ചെങ്ങല്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ വി.സി.ബാലകൃഷ്ണന്‍, ചരിത്രകാരന്‍ പി.മോഹന്‍ദാസ്, ആകാശവാണി മുന്‍ ഡയറക്ടര്‍ ചന്ദ്രബാബു, സംരംഭകന്‍ പി.എം.സുഗുണന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍ ടി.പി വേണുഗോപാലന്‍, പത്രപ്രവര്‍ത്തകന്‍ സിജി ഉലഹന്നാന്‍, യുവ ജനപ്രതിനിധി പി.പി.ഷാജിര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ഷിനിത്ത് പാട്യം, തെയ്യം കലാകാരന്മാരായ ബാലകൃഷ്ണന്‍, സി.വി ഉണ്ണികൃഷ്ണന്‍, കര്‍ഷക കൂട്ടായ്മ പ്രതിനിധി ടി.കെ ബാലകൃഷ്ണന്‍, നാട്ടുമാഞ്ചോട്ടില്‍ കൂട്ടായ്മ ട്രസ്റ്റ് മെമ്പറും നെയ്ത്തുകാരനുമായ എം.കണ്ണന്‍, യുവ കവി മനോജ് കാട്ടാമ്പള്ളി, ബോഡി ബില്‍ഡര്‍ കെ.വി.ഷാജു, ലൈബ്രേറിയന്‍ ബിനോയ് മാത്യു, ആരോഗ്യപ്രവര്‍ത്തകനായ ഡോ.നന്ദകുമാര്‍, യൂട്യൂബര്‍ ബിജു റിത്തിക്ക്, സിനിമാ സംവിധായകന്‍ ചന്ദ്രന്‍ നരിക്കോട്,കണ്ണൂര്‍ യൂണിവേഴ്‌സിറ്റി എന്‍ എസ്എസ് ഡയറക്ടര്‍ ഡോ.നഫീസ ബേബി, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ ഡോ.പി.വി.പുരുഷോത്തമന്‍, കേരള പോലീസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് ഷിനോദാസ്, സംസ്ഥാന ജോ.സക്രട്ടറി ഇ.വി.പ്രദീപന്‍, കേരള പോലീസ് ഓഫീസേര്‍സ് അസോസിയേഷന്‍ സംസ്ഥാന ജോ.സെക്രട്ടറി രമേശന്‍ വെള്ളോറ, കേരള പോലീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ കെ.വി കൃഷ്ണന്‍, എം.ഗോവിന്ദന്‍ എന്നിവരാണ് 44 മാവിന്‍ തൈകള്‍ നട്ടത്.

ജൂലൈ 29ന് കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന സംസ്ഥാന കണ്‍വെന്‍ഷന്റെ അനുബന്ധ പരിപാടി എന്ന നിലയിലാണ് ഓര്‍മ്മമരം പരിപാടി സംഘടിപ്പിച്ചത്.

രാവിലെ 10 മണിക്ക് പോലീസ് പരേഡ്ഗ്രൗണ്ടില്‍ 44 പ്രമുഖ വ്യക്തികള്‍ അണി നിരക്കുകയും തുടര്‍ന്ന് ഔപചാരികതകള്‍ ഇല്ലാതെ സംഘടന സംസ്ഥാന കണ്‍വെന്‍ഷനെ കുറിച്ച് പ്രസിഡണ്ട് ഷിനോദാസ് ലഘു വിവരണം നല്‍കുകയും ചെയ്തു.

സംഘാടക സമിതി ജോ.കണ്‍വീനറും നാട്ടുമാവുകളുടെ സംരക്ഷണത്തില്‍ നാഷണല്‍ പ്ലാന്‍ ജിനോം സേവിയര്‍ അവാര്‍ഡ് ജേതാവുമായ

ഷൈജു മാച്ചാത്തി ഓര്‍മ്മ മരം നടലിനെ കുറിച്ച് ലഘുവിവരണം നല്‍കുകയും ചെയ്ത ശേഷം 44 പ്രമുഖരും 44 വളണ്ടിയര്‍മാരുടെ അകമ്പടിയോടെ അവരവര്‍ക്ക് നല്‍കിയിട്ടുള്ള നടീല്‍ സ്ഥലത്തേക്ക് പോവുകയും മാവുകള്‍ നടുകയും ചെയ്തു.