1985 ല്‍ യാത്ര-2005 ല്‍ അത് ഒരു കനാക്കാലം-ബാലുമഹേന്ദ്രയുടെ യാത്ര @38.
പ്രശസ്ത ക്യാമറാമാന്‍ ബാലുമഹേന്ദ്ര മലയാളത്തില്‍ ആകെ 3 സിനിമകള്‍ മാത്രമാണ് സംവിധാനം ചെയ്തത്.
1980 ല്‍ അദ്ദേഹത്തിന്റെ മൂടുപനി എന്ന തമിഴ് ക്രൈംത്രില്ലര്‍ മഞ്ഞ് മൂടല്‍മഞ്ഞ് ന്നെ പേരില്‍ മലയാളത്തില്‍ മൊഴിമാറ്റം ചെയ്തായിരുന്നു തുടക്കം.
1982 ല്‍ ഓളങ്ങള്‍, 83 ല്‍ ഊമക്കുയില്‍, 85 ല്‍ യാത്ര എന്നിവയാണ് ബാലുമഹേന്ദ്രയുടെ സിനിമകള്‍. ഊമക്കുയില്‍ ഒഴികെ മറ്റ് രണ്ട് സിനിമകളും സൂപ്പര്‍ഹിറ്റുകളായി.
പക്ഷെ, ഊമക്കുയിലാണ് അദ്ദേഹത്തിന്റെ ഏറ്റവും നല്ല മലയാള സിനിമയെന്നാണ് എന്റെ പക്ഷം.
വിദേശസിനിമയില്‍ നിന്നുള്ള ആശയം കടമെടുത്ത് ജോണ്‍പോള്‍ തിരക്കഥ സംഭാഷണം രചിച്ച യാത്ര ഇന്നും ഒരു വിങ്ങലോടെ മാത്രം കണ്ടിരിക്കാവുന്ന സിനിമയാണ്.
പ്രക്കാട്ട് ഫിലിംസിനുവേണ്ടി ജോസഫ് ഏബ്രഹാം നിര്‍മ്മിച്ച സിനിമ 1985 സപ്തംബര്‍ 20 നാണ് റിലീസ് ചെയ്തത്.
മമ്മൂട്ടി, തിലകന്‍,അടൂര്‍ഭാസി, ശോഭന, കുഞ്ചന്‍, നഹാസ്, കൊച്ചിന്‍ അലക്‌സ്, അച്ചന്‍കുഞ്ഞ്, കെ.പി.എ.സി.സണ്ണി, അസീസ്, ആലുംമൂടന്‍, പി.ആര്‍.മേനോന്‍, മനോഹര്‍, ടി.ആര്‍.ഓമന, കെ.ആര്‍.സാവിത്രി, ശ്രീരേഖ, സീതാലക്ഷ്മി, അജിത, ബേബി അഞ്ജു എന്നിവരാണ് പ്രധാന താരങ്ങള്‍.
സെഞ്ച്വറി ഫിലിംസ് വിതരണം ചെയ്ത സിനിമയുടെ ക്യാമറ ബാലുമഹേന്ദ്ര തന്നെയാണ് കൈകാര്യം ചെയ്തത്.
എഡിറ്റര്‍ ഡി.വാസു, കല രാമസ്വാമി, ഡിസൈന്‍ പി.എന്‍.മേനോന്‍.
(2005 ല്‍ അതു ഒരു കനാകാലം എന്ന പേരില്‍ ധനുഷിനെ നായകനാക്കി യാത്ര ബാലുമഹേന്ദ്ര തമിഴിലും റീമേക്ക് ചെയ്തിരുന്നു).
ഗാനങ്ങള്‍(രചന-ഒ.എന്‍.വി, സംഗീതം-ഇളയരാജ).
1- തന്നന്നം താനന്നം താളത്തിലാടി-യേശുദാസ്, അമ്പിളി, അന്ന സംഗീത, ആന്റണി.
2-യമുനേ നിന്നുടെ മാറില്‍-എസ്.ജാനകി.
3-കുന്നത്തൊരു കാവുണ്ട്(രചന-പി.ഭാസ്‌ക്കരന്‍)-കൊച്ചിന്‍ അലക്‌സ്.