ബ്രൗണ്‍ഷുഗര്‍ സഹിതം യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: ബ്രൗണ്‍ഷുഗര്‍ സഹിതം യുവാവ് അറസ്റ്റില്‍.

പെരിങ്ങത്തൂര്‍ കരിയാട്ടെ കെ.കെ.മുഹമ്മദ് ബാസിത്തിനെയാണ്(28) കണ്ണൂര്‍ അസി.പോലീസ് കമ്മീഷണര്‍ കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

ഇന്നലെ രാത്രി കണ്ണൂര്‍ കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്റിന് സമീപത്തുവെച്ചാണ് ഇയാള്‍ പിടിയിലായത്.

40 ഗ്രാം ബ്രൗണ്‍ഷുഗര്‍ പിടിച്ചെടുത്തു.

മറ്റൊരാള്‍ക്ക് കൈമാറാനായിട്ടാണ് ഇയാല്‍ ബ്രൗണ്‍ഷുഗറുമായി എത്തിയതെന്ന് പോലീസ് പറഞ്ഞു.

എ.സി.പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പോലീസ് നടപടി.

എ.സി.പി വേണുഗോപാലിന് പുറമെ ടൗണ്‍ പോലീസ് സ്‌റ്റേഷനിലെ ഷമില്‍, മഹിജന്‍, അജിത്ത് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.