യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ സപ്ലൈ ഓഫീസ് ഉപരോധിച്ചു

കണ്ണൂര്‍: റേഷന്‍ കടകള്‍ അടച്ചുപൂട്ടിയതില്‍ പ്രതിഷേധിച്ച്, അവകാശനിഷേധത്തിന്റെ പുതിയ കരുതല്‍ പൂട്ടിയിടലുകള്‍ തുടരുന്ന റേഷന്‍ വിതരണ പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്സ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ജില്ലാ സപ്ലെ ഓഫീസറെ ഉപരോധിച്ചു.

ജില്ലാ പ്രസിഡന്റ് വി രാഹുല്‍, പ്രിനില്‍ മതുക്കോത്ത്, ശ്രീജേഷ് കൊയിലേരിയന്‍, കെ പ്രശാന്ത് മാസ്റ്റര്‍, അനൂപ് തന്നട, എം.കെ.വരുണ്‍, നികേത് നാറാത്ത്, അന്‍സില്‍ വാഴപള്ളില്‍, അഷിത്ത് അശോകന്‍, സുരാഗ് പരിയാരം തുടങ്ങിയവര്‍ ഉപരോധത്തിന് നേതൃത്വം നല്‍കി.

ഉപരോധത്തിനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസുമായി ഓഫീസിന് മുന്നില്‍ ഉന്തുതള്ളും നടന്നു.