ഉപരോധം ഉപരോധം–കാത്ത്‌ലാബ് തകര്‍ക്കാന്‍ ശ്രമിച്ചവരെ ശിക്ഷിക്കണം-പ്രിന്‍സിപ്പാളിനെ ഓഫീസില്‍ ഉപരോധിച്ചു.

പരിയാരം: കാത്ത്‌ലാബ് തകര്‍ത്ത കുറ്റവാളികള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിനെഉപരോധിച്ചു.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.കെ. അജയകുമാറിനെയാണ് ഇന്ന് രാവിലെ പത്തരയോടെ ഉപരോധിച്ചത്.

ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസ് എന്നിവരുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രിന്‍സിപ്പാളിന്റെ മുറിയിലേക്ക് ഇരച്ചുകയറുകയായിരുന്നു.

ആവശ്യമായ നടപടികളുണ്ടാകുമെന്ന് പ്രിന്‍സിപ്പാള്‍ ഉറപ്പുനല്‍കിയതോടെയാണ് സംഘം പിരിഞ്ഞുപോയത്.

പരിയാരം ഇന്‍സ്‌പെക്ടര്‍ കെ.വി.ബാബു, സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ ഗോപാലന്‍ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു.