യുവകലാസാഹിതി ഇരിക്കൂര്‍ മണ്ഡലം കണ്‍വെന്‍ഷനും, കെ.പി.എ.സി.ലളിത അനുസ്മരണവും.
ശ്രീകണ്ഠാപുരം: മാനവരാശിയുടെ സമാധാന ജീവിതത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന സര്‍വനാശകാരിയായ റഷ്യ-യുക്രൈന്‍
യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്ന് യുവകലാസാഹിതി ഇരിക്കൂര്‍ മണ്ഡലം കണ്‍വെന്‍ഷന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

റോയല്‍ മിനി ഹാളില്‍ നടന്ന കണ്‍വെന്‍ഷന്‍ പ്രശസ്ത ചലച്ചിത്രനാടക സംവിധായകനും, യുവകലാസാഹിതി കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവുമായ ചന്ദ്രന്‍ നരിക്കോട് ഉദ്ഘാടനം ചെയ്തു.
എ.കെ.എസ്.ടി.യു ജില്ലാ ട്രഷററും കെ.വൈ.എസ്. തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റുമായ എസ്.എ.ജീവാനന്ദ് കെ.പി.എ.സി.ലളിത അനുസ്മരണ പ്രഭാഷണം നടത്തി.
യുവകലാസഹിതി കണ്ണൂര്‍ ജില്ലാ ജോ.സെക്രട്ടറി കെ.കെ.കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
എ.കെ.എസ്.ടി.യു കണ്ണൂര്‍ ജില്ലാ സെക്രട്ടറി രാധാകൃഷ്ണന്‍ ബ്ലാത്തൂര്‍, പി.കെ.മധുസൂദനന്‍,
ടി.കെ.വല്‍സലന്‍, അഡ്വ:എം.രാജീവന്‍, യുവകലാസാഹിതി യു.എ.ഇ ഘടകം ഭാരവാഹി അഭിലാഷ് എന്നിവര്‍ സംസാരിച്ചു.
സി.കെ.മനോജ് സ്വാഗതവും സി.രവീന്ദ്രന്‍ നന്ദിയും പറഞ്ഞു. പുതിയ ഭാരവഹികളായി: പ്രസിഡന്റ്:സി.കെ.മനോജ്, വൈസ് പ്രസിഡന്റ്:രഘു സ്വരലയ, സെക്രട്ടറി:കെ.കെ.കൃഷ്ണന്‍, ജോ:സെക്രട്ടറി: കെ.കെ.ബാലകൃഷ്ണന്‍, ട്രഷറര്‍:സി.രവീന്ദ്രന്‍.
എക്‌സി.കമ്മിറ്റി അംഗങ്ങള്‍:
കെ.എസ്.ശരണ്‍, സി.രാജീവന്‍, എം.വി.കുഞ്ഞികൃഷ്ണന്‍, വിനോദ്.വി.ജോണ്‍, കെ.റഹ്മത്ത്, ടി.പി.സുനില്‍, ശില്പി രാമചന്ദ്രന്‍
പി.കെ.സതീശന്‍ എന്നിവരെയും
രക്ഷാധികാരികളായി പി.കെ.മധുസൂദനന്‍, ടി.കെ.വല്‍സലന്‍, അഡ്വ:എം.രാജീവന്‍,
രാധാകൃഷ്ണന്‍ ബ്ലാത്തൂര്‍, സണ്ണി തുണ്ടിയില്‍ എന്നിവരേയും തെരഞ്ഞെടുത്തു.
