100 കോടി തട്ടിപ്പ്-കേന്ദ്ര ഇന്റലിജന്‍സ് തളിപ്പറമ്പിലെത്തി വിവരം ശേഖരിച്ചു–അന്വേഷണം തുടങ്ങി.
തളിപ്പറമ്പ്: നൂറ് കോടി തട്ടിപ്പില്‍ പരാതികളില്ലെങ്കിലും അന്വേഷണം തകൃതി.
കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ തളിപ്പറമ്പിലെത്തി വിവരങ്ങള്‍ ശേഖരിച്ചതായി സൂചന.
5 കോടി മുതല്‍ 10 ലക്ഷം രൂപവരെ നിക്ഷേപിച്ചവരില്‍ ആരും തന്നെ ഇതേവരെ പരാതിയുമായി പോലീസില്‍ സമീപിച്ചിട്ടില്ലെങ്കിലും പോലീസും രഹസ്യാന്വേഷണ വിഭാഗവും രാവിലെ മുതല്‍ തന്നെ അന്വേഷണം ആരംഭിച്ചിരുന്നു.
സൈബര്‍സെല്‍ മുഖേനയും മറ്റുവിധത്തിലും പോലീസ് അന്വേഷണം ഈര്‍ജ്ജിതമാണ്.
അതിനിടയിലാണ് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ സംഘം തളിപ്പറമ്പിലെത്തി വിവരങ്ങള്‍ ശേഖരിച്ചത്.
പണം നിക്ഷേപിച്ചവരെക്കുറിച്ചും തട്ടിപ്പിന് ശേഷം മുങ്ങിയ യുവാവിനെയും ഇയാളുടെ സഹായികളേയും കുടുംബാംഗങ്ങളേക്കുറിച്ചും അന്വേഷണം നടന്നതായാണ് വിവരം.
തളിപ്പറമ്പിലെ ചില നിര്‍മ്മാണ പ്രവര്‍ത്തനങ്ങളേക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ടെന്നാണ് സൂചന.
തട്ടിപ്പിന്റെ പരിധി നൂറ് കോടിക്ക് മുകളില്‍ ഉണ്ടായിട്ടുണ്ടെന്ന നിഗമനത്തിലാണ് പോലീസ്.
നിക്ഷേപകരെക്കുറിച്ചുള്ള ചില വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
അടുത്ത ദിവസം മുതല്‍ പോലീസിന്റെ കൂടുതല്‍ ഇടപെടലുകള്‍ ഉണ്ടായേക്കുമെന്നാണ് ലഭിക്കുന്ന വിവരം.
അതിനിടെ തട്ടിപ്പ് നടത്തി മുങ്ങിയ യുവാവിന്റെ സഹായികളെ ഒരു സംഘം തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്നാണ് പോലീസിന്
ലഭിച്ചിരിക്കുന്ന സൂചന. ഇവരെ കണ്ടെത്താനുള്ള അന്വേഷണങ്ങളും നടക്കുന്നുണ്ട്.
