53 കുപ്പി വിദേശമദ്യവുമായി നടുവില്‍ സ്വദേശി അറസ്റ്റില്‍.

ആലക്കോട്: വില്‍പ്പനക്കായി സൂക്ഷിച്ചുവച്ച 53 കുപ്പി (43 ലിറ്റര്‍) വിദേശമദ്യവുമായി മധ്യവയസ്‌ക്കന്‍ പിടിയില്‍.

ആലക്കോട് റെയിഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗിരീഷ് മയ്യിലിന്റെ നേതൃത്വത്തില്‍ നടത്തിയ റെയിഡിലാണ് നടുവില്‍ കൈതളത്തെ കുഴുമ്പില്‍ വീട്ടില്‍ കെ.വി.തോമസ് എക്‌സൈസ് പിടിയിലായത്.

ഇയാളുടെ പേരില്‍ അബ്കാരി കേസെടുത്ത് അറസ്റ്റ് ചെയ്തു.

വീടിന്റെ മുന്‍വശമുള്ള തെങ്ങിന്‍ കുഴിയില്‍ നിന്നുമാണ് 43 ലിറ്റര്‍ വിദേശമദ്യം കണ്ടെടുത്തത്.

ഇയാള്‍ കഴിഞ്ഞ രണ്ടാഴ്ചയോളമായി എക്‌സൈസ് നിരീക്ഷിച്ചുവരികയായിരുന്നു.

അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ(ഗ്രേഡ്) ടി.കെ.തോമസ്, വി.വി.ബിജു, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) സി.കെ.ഷിബു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.വി.ഷൈജു, ഇ.പി.സബീഷ്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ പി.രമ്യ എന്നിവരും റെയിഡില്‍ പങ്കെടുത്തു.