700 പേക്കറ്റ് ഹാന്‍സ് പിടിച്ചെടുത്തു-കെ.പി.മുനീര്‍ പിടിയില്‍.
തളിപ്പറമ്പ്: എഴുന്നൂറ് പേക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പോലീസ് പിടികൂടി.

കുറുമാത്തൂര്‍ പൊക്കുണ്ടിലെ കുന്നുംപുറത്ത് പുതിയപുരയില്‍ കെ.പി.മുനീറിനെയാണ്(42) പോലീസ് പിടികൂടിയത്.
അതിരിയാട് അഷറഫ് ക്വാര്‍ട്ടേഴ്‌സിലെ മുനീറിന്റെ റൂമില്‍ നിന്നാണ് ഹാന്‍സ് പിടിച്ചെടുത്തത്.
ഇവിടെ വ്യാപകമായി ഹാന്‍സ് ഉള്‍പ്പെടെയുള്ള പുകയില ഉല്‍പ്പന്നങ്ങല്‍ ഉയര്‍ന്ന വിലക്ക് വില്‍പ്പന നടത്തുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു.
എസ്.ഐ.എം.രഘുനാഥിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.
നിരോധിത പുകയില ഉല്‍പ്പന്ന കടത്ത് സംഘത്തിലെ പ്രധാന കണ്ണിയാണ് മുനീറെന്ന് പോലീസ് പറഞ്ഞു.
