മണ്‍പാത്രനിര്‍മ്മാണ സമുദായ സഭ ജില്ലാ സമ്മേളനം-
തളിപ്പറമ്പ്: പരിവര്‍ത്തിത ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍ നല്‍കാറുള്ള ഗ്രാന്റ് എത്രയും പെട്ടെന്ന് വിതരണം ചെയ്യാന്‍ അധികൃതരോട് ആവശ്യപ്പെടുമെന്ന് ടി. ഐ മധുസൂദനന്‍ എംഎല്‍ എ.
കേരള മണ്‍പാത്രനിര്‍മ്മാണ സമുദായസഭ കണ്ണൂര്‍ ജില്ലാ സമ്മേളനം ഉദ്്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രത്യേക സംവരണമില്ലാത്ത പിന്നാക്ക വിഭാഗങ്ങളുടെ സംവരണം ജനസംഖ്യാനുപാതികമായി 3 ശതമാനത്തില്‍നിന്ന് 10 ശതമാനമായി ഉയര്‍ത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് പി. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി രാജേഷ് പാലങ്ങാട്ട് മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന ട്രഷറര്‍ സി.കെ. ചന്ദ്രന്‍, വി.വി.പ്രഭാകരന്‍ മാസ്റ്റര്‍, പി.കെ.ജനാര്‍ദ്ദനന്‍, ലതികാ രവീന്ദ്രന്‍, പി.പി.വി.രവീന്ദ്രന്‍, എം.പുരുഷോത്തമന്‍ എന്നിവര്‍ പ്രസംഗിച്ചു. പി. ചന്ദ്രന്‍ സ്വാഗതം പറഞ്ഞു.
ഭാരവാഹികളായി പി ശ്രീധരന്‍ (പസിഡന്റ്) പി. ചന്ദ്രന്‍(സെക്രട്ടറി), അശോക് കുമാര്‍(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
വനിതാ വേദി ജില്ലാ പ്രസിഡന്റായി ടി.വി പത്മിനിയേയും സെക്രട്ടറിയായി ലതികാ പുരുഷോത്തമനെയും തിരഞ്ഞെടുത്തു.
