പരിയാരം പോലീസിന്റെ ലാന്റ്‌ഫോണ്‍ ഉറക്കത്തിലായിട്ട് രണ്ടാഴ്ച്ച പിന്നിട്ടിട്ടും നന്നാക്കിയില്ല.

 

പരിയാരം: പരിചയമുള്ള പോലീസുകാരില്ലെങ്കില്‍ പരിയാരം പോലീസ് സ്‌റ്റേഷന്‍ ലിമിറ്റില്‍ പരാതിക്കാര്‍ കുഴങ്ങും.

സ്റ്റേഷനിലെ ബി.എസ്.എന്‍.എല്‍ ലാന്റ്‌ലൈന്‍ ഫോണ്‍ പ്രവര്‍ത്തനരഹിതമായിട്ട് രണ്ടാഴ്ച്ച പിന്നിട്ടിട്ടും നന്നാക്കാന്‍ നടപടിയില്ല.

ഫോണ്‍ കേടായ വിവരം പരിയാരം ബി.എസ്.എന്‍.എല്‍ അധികൃതരെ അറിയിച്ചിട്ടുണ്ടെങ്കിലും അവര്‍ നന്നാക്കാന്‍ തയ്യാറാകുന്നില്ലെന്നാണ് പോലീസ് പറയുന്നത്.

ഇന്നലെ പിലാത്തറ കെ.എസ്.ടി.പി റോഡിലെ ഹോട്ടലില്‍ വെച്ച് ഹോട്ടലുടമയും സംഘവും യാത്രക്കാരെ അക്രമിച്ചപ്പോള്‍ പോലീസ് സ്‌റ്റേഷനില്‍ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന്

സംഘത്തിലുണ്ടായിരുന്ന ഒരാളുടെ സുഹൃത്തായ ഡി.വൈ.എസ്.പിയെ വിളിച്ചു പറയേണ്ടിവന്നു.

അദ്ദേഹം അറിയിച്ചത് പ്രകാരമാണ് പരിയാരം പോലീസ് സ്ഥലത്തെത്തിയത്.

ലാന്റ്‌ലൈന്‍ ഫോണ്‍ തകരാറാവുന്ന ഘട്ടങ്ങളില്‍ വിളിക്കാനായി പൊതു മൊബൈല്‍ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.

സി.യു.ജി നമ്പറിലേക്ക് വിളിച്ചാല്‍ എസ്.ഐ ഉള്‍പ്പെടെയുള്ളവര്‍ ഫോണ്‍ എടുക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്.