14 വര്‍ഷത്തിനു ശേഷം പിടികിട്ടാപ്പുള്ളി പിടിയില്‍
പരിയാരം: 40 ലക്ഷം രൂപ സര്‍ക്കാറിലേക്ക് അടക്കാതെ വഞ്ചിച്ച പ്രതിയെ 14 വര്‍ഷത്തിന് ശേഷം പിടികൂടി.
പെരുമ്പാവൂരിലെ അബ്ദുള്‍ഖാദറിനെയാണ് (68) തളിപ്പറമ്പ് ഡി.വൈ.എസ്.പിയുടെ സ്ക്വാഡ് അറസ്റ്റ് ചെയ്തത്.
2004 മുതല്‍ പ്രതി പരിയാരത്ത് ഭാവന എന്റര്‍പ്രൈസസ് എന്ന പേരില്‍ ബിനാമി രജിസ്ട്രേഷന് നേടി ഇടപാട് നടത്തിയതില്‍ കേരള
സര്‍ക്കാറിന് നിയമാനുസരണം അടക്കേണ്ടതായ 40 ലക്ഷം രൂപ മനപ്പൂര്‍വ്വം അടക്കാതെ സര്‍ക്കാരിനെ വഞ്ചിച്ചുവെന്നാണ് കേസ്.
കേസിലെ രണ്ടാം പ്രതിയാണ് അറസ്റ്റിലായ അബ്ദുള്‍ഖാദര്‍.
തളിപ്പറമ്പ് ഡിവൈഎസ്പി എം.പി. വിനോദിന്റെ സ്ക്വാഡ് അംഗങ്ങളായ എസ് ഐ ദിലീപ് കുമാര്‍. എ.എസ്.ഐ പ്രേമരാജന്‍. സി.പി.ഒ അബ്ദുള്‍ ജബ്ബാര്‍ എന്നിവര്‍ ഇന്ന്
വൈകുന്നേരം കണ്ണൂര്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് പ്രതിയെ പിടികൂടിയത്.
ഇയാളെ കോടതി 2017 ല്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. പ്രതിയെ കോടതി ജാമ്യത്തില്‍ വിട്ടയച്ചു. ഈ കേസിലെ ഒന്നാം
പ്രതിയായ പെരുമ്പാവൂര്‍ സ്വദേശി വര്‍ഗീസ് എന്നയാള്‍ വിചാരണ സമയം മരണപ്പെട്ടിരുന്നു.