കുളിമുറിയില്‍ കയറി പീഡനം-യുവാവിന് അഞ്ച് വര്‍ഷം തടവും 30,000 രൂപ പിഴയും ശിക്ഷ.
തളിപ്പറമ്പ്: കുളിമുറിയില്‍ അതിക്രമിച്ചുകയറി കുളിച്ചുകൊണ്ടിരിക്കുകയായിരുന്ന 16 കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് അഞ്ച് വര്‍ഷം തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചു.

മണക്കടവിലെ ഒറ്റപ്ലാക്കല്‍ ഹൗസില്‍ മനുതോമസിനെയാണ്(36) തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി പി.മുജീബ്റഹ്മാന്‍ ശിക്ഷിച്ചത്.
2017 ഡിസംബറിലായിരുന്നു സംഭവം.
ആലക്കോട് പോലീസ് സ്റ്റേഷന് പരിധിയിലെ സ്ഥലത്ത് മാതാപിതാക്കളോടൊപ്പം താമസിച്ചുവന്ന പെണ്‍കുട്ടി കൃസ്തുമസ് അവധിക്ക് അമ്മമ്മയുടെ വീട്ടില്‍ പോയപ്പോഴായിരുന്നു സംഭവം നടന്നത്.
അന്നത്തെ ആലക്കോട് സി.ഐ ഇ.പി.സുരേശനാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രോസിക്യൂഷന് വേണ്ടി അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.
