സമസ്ത മേഖലകളിലും വികസനം ഉറപ്പവരുത്തും-തളിപ്പറമ്പ് നഗരസഭാ അധ്യക്ഷ മുര്‍ഷിദ കൊങ്ങായി.

തളിപ്പറമ്പ്: സമസ്ത മേഖലകളിലും വികസനം എത്തിയെന്ന് ഉറപ്പുവരുത്തുമെന്നും, അതിനായുള്ള പരിശ്രമത്തിലാണ് തളിപ്പറമ്പ് നഗരസഭാ കൗണ്‍സില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നും ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി.

തളിപ്പറമ്പ് നഗരസഭ ജനകീയാസൂത്രണം 2022-23 വര്‍ഷത്തെ വികസന സെമിനാര്‍ ഡ്രീം പാലസ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ അധ്യക്ഷത വഹിച്ചു.

വികസന സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ എം.കെ.ഷബിത കരട് പദ്ധതി രേഖ അവതരിപ്പിച്ചു.

പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.പി.മുഹമ്മദ് നിസാര്‍, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ പി.റജില, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കെ.നബീസാ ബീവി, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.പി.ഖദീജ,

നഗരസഭാ കൗണ്‍സിലര്‍മാരായ ഒ.സുഭാഗ്യം, കെ.വല്‍സരാജ്, ആസൂത്രണസമിതി ഉപാധ്യക്ഷന്‍ പി.കെ.സുബൈര്‍, മുന്‍ വൈസ് ചെയര്‍മാന്‍മാരായ പി ഗംഗാധരന്‍, ടി.ബാലകൃഷ്ണന്‍, കോമത്ത് മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

കില റിസോഴ്‌സ് പേഴ്‌സന്‍ കെ.സി.രാമചന്ദ്രന്‍ വിഷയം അവതരിപ്പിച്ചു.

സൂപ്രണ്ട് രാമചന്ദ്രന്‍ സ്വാഗതവും മുന്‍സിപ്പല്‍ എഞ്ചിനീയര്‍ ജോര്‍ജ് തോമസ് ചിറയില്‍ നന്ദിയും പറഞ്ഞു.