വീട്ടിലേക്കുള്ള വഴിയില്‍ ഗൃഹനാഥന്‍ ട്രെയിനിടിച്ച് മരിച്ചു.

പരിയാരം: വീട്ടിലേക്ക് റെയില്‍ മുറിച്ചുകടക്കുന്നതിനിടെ വയോധികന്‍ ട്രെയിനിടിച്ച് മരിച്ചു.

തൃക്കരിപ്പൂര്‍ തെക്കുമ്പാട് തലിച്ചാലത്തെ വെമ്പിരിഞ്ഞന്‍ വീട്ടില്‍ വി.രാഘവന്‍(75) ആണ് മരണപ്പെട്ടത്.

ഇന്നലെ വൈകുന്നേരം ആറോടെയായിരുന്നു സംഭവം.

ഭാര്യ: ദേവകി.

മകന്‍: രാജേഷ്.

മരുമകള്‍: യദുല.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് വൈകുന്നേരം തെക്കുമ്പാട് ശ്മശാനത്തില്‍ നടക്കും.