മൈത്രി ടയേഴ്‌സ് ഇനി അത്യാധുനിക സംവിധാനങ്ങളോടെ–19 ന് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും.

മയ്യില്‍: മൈത്രി ടയേഴ്‌സ് ഇനി അത്യാധുനിക സംവിധാനങ്ങളോടെ പ്രവര്‍ത്തിക്കും.

ടയര്‍വര്‍ക്‌സ് രംഗത്ത് വ്യത്യസ്തമായ ഇടപെടലുകളോടെ ശ്രദ്ധേയനായ മൈത്രി ജയന്റെ ഈ പുതിയ സംരംഭം മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും.

ജൂണ്‍-19 ഞായറാഴ്ച്ച വൈകുന്നേരം നാല് മണിക്ക് നടക്കുന്ന ചടങ്ങില്‍ മയ്യില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.റിഷ്‌ന അധ്യക്ഷത വഹിക്കും.

സാമൂഹ്യ-സാംസ്‌ക്കാരിക രംഗത്തെ നിരവധി പ്രമുഖര്‍ സംബന്ധിക്കും.

മയ്യില്‍ ചെക്യാട്ട്കാവിലാണ് ആധുനിക സംവിധാനങ്ങളോടെ മൈത്രി ടയേഴ്‌സ് ആന്റ് വീല്‍ അലൈന്‍മെന്റ് എന്ന സ്ഥാപനം ആരംഭിക്കുന്നത്.

വര്‍ഷങ്ങളായി മയ്യില്‍ പ്രദേശത്തിന്റെ വാണിജ്യ-സാമൂഹ്യ-സാംസ്‌ക്കാരിക രംഗത്തെ നിറസാന്നിധ്യമായ മൈത്രി ജയന്‍ കോവിഡ്

ലോക്ഡൗണ്‍ കാലത്ത് സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും ആംബുലന്‍സുകള്‍ക്കും സൗജന്യ സേവനം നല്‍കി ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

വാഹനങ്ങളുടെ ടയര്‍ സംബന്ധമായ എല്ലാ ആവശ്യങ്ങളും പരമാവധി വേഗത്തില്‍ ആധുനിക സംവിധാനത്തിലൂടെ ചെയ്തുകൊടുക്കുമെന്ന് മൈത്രി ജയന്‍ അറിയിച്ചു.

ആരോഗ്യമേഖലയിലെ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെ വാഹനങ്ങള്‍ക്ക് സൗജന്യസേവനം തുടര്‍ന്നും നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.