തളിപ്പറമ്പില്‍ നൈറ്റ് മാര്‍ച്ചുമായി എല്‍.ഡി.വൈ.എഫ് പ്രതിഷേധം
തളിപ്പറമ്പ്: എല്‍ഡിവൈഎഫ് തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തളിപ്പറമ്പില്‍ നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു.

മാര്‍ച്ച് യൂത്ത് കോണ്‍ഗ്രസ് എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.സി.ടി.ഗോപികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന അഗ്‌നിപഥ് പദ്ധതി ഉപേക്ഷിക്കണമെന്നും 2 കോടി തൊഴിലവസരം സൃഷ്ടിക്കുമെന്ന്
പറഞ്ഞ് അധികാരത്തിലെത്തിയ മോദി ഗവണ്‍മെന്റ് 2 ലക്ഷം പോലും തൊഴിലവസരം നല്കാതെ യുവജനങ്ങളെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം പി.പി. അനിഷ, കെ.എസ്.യു എസ്- സംസ്ഥാന പ്രസിഡന്റ് റിനീഷ് മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.
എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി ലിജേഷ് അദ്ധ്യക്ഷത വഹിച്ചു.
ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയെന്റ് അംഗം ഷിബിന്‍ കാനായി സ്വാഗതവും ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗം സി.പി.മുഹാസ് നന്ദിയും പറഞ്ഞു.
