പുലിവാഹനന്‍ അയ്യപ്പന്റെ ചിത്രം അനന്ദു പാലകുളങ്ങര ധര്‍മ്മശാസ്താവിന് സമര്‍പ്പിച്ചു.

തളിപ്പറമ്പ്: പുലിവാഹനന്‍ അയ്യപ്പന്റെ ചിത്രവുമായി അനന്തു നാരായണന്‍.

15 കാരനായ അനന്ദു വരച്ച ശബരിമല അയ്യപ്പന്റെ ചിത്രം പാലകുളങ്ങര ധര്‍മ്മശാസ്താവിന് സമര്‍പ്പിച്ചു.

പാലകുളങ്ങരയിലെ എ.നാരായണന്റേയും സജിതയുടേയും മകനാണ്.

മാതമംഗലം സി.പി.നാരായണന്‍ സ്മാരക ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ പത്താംതരം വിദ്യാര്‍ത്ഥിയാണ്.

മുമ്പ് സി.പി.എം സംസ്ഥാന കമ്മറ്റി അംഗം പി.ജയരാജന്റെ ഫോട്ടോ വരച്ച് അനന്ദു പ്രശംസ പിടിച്ചു പറ്റിയിരുന്നു.

ക്ഷേത്രകമ്മറ്റിക്ക് വേണ്ടി ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ കെ.സി.മണികണ്ഠന്‍ നായര്‍,

ഭരണസമിതി അംഗം കെ.വി.അജയകുമാര്‍, ഇ.പി.ശാദദ എന്നിവര്‍ ചേര്‍ന്ന് ചിത്രം ഏറ്റുവാങ്ങി.

മാതാപിതാക്കളായ എ.നാരായണന്‍, സജിത എന്നിവരും പങ്കെടുത്തു.