മന്ത്രി എം.വി.ജി ഞായറാഴ്ച്ച(26ന്) കണ്ണൂരില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.
കണ്ണൂര്‍: മന്ത്രി എം.വി.ഗോവിന്ദന് മാസ്റ്റര്‍ 26 ന് ഞായറാഴ്ച്ച ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും.
രാവിലെ ഒന്‍പതിന് വെള്ളിക്കീലില്‍ ഫിഷറീസ് വകുപ്പിന്റെ പാര്‍ക്ക് വ്യൂ സീഫുഡ് പാര്‍ക്കിന്റെ ഉദ്ഘാടനം,
10 മണിക്ക് പേരാവൂരില്‍ വി.ശിവദാസന്‍ എം.പിയുടെ നേതൃത്വത്തില്‍ പിന്നോക്ക-ആദിവാസി മേഖലകളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ടാബുകളുടെ മൂന്നാം ഘട്ട വിതരണോദ്ഘാടനം,
11 മണിക്ക് പയ്യാവൂര്‍ ടൗണില്‍ ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് മാത്യു.കെ.തോമസിന് പയ്യാവൂര്‍ പൗരാവലിയുടെ സ്വീകരണം ഉദ്ഘാടനം,
ഉച്ചക്ക് 12 ന് മലപ്പട്ടം കമ്യൂണിറ്റി ഹാളില്‍ പഞ്ചായത്ത് സമഗ്ര പദ്ധതി രേഖാ പ്രകാശനവും ഗ്രീന്‍കാര്‍ഡ് വിതരണവും.
വൈകുന്നേരം മൂന്ന് മണിക്ക് തളിപ്പറമ്പ് റൂറല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി എസ്.എസ്.എല്‍.സി-പ്ലസ്ടു ഉന്നത വിജയികള്‍ക്കുള്ള അനുമോദനം-എമിരേറ്റ്സ് ഹാളില്‍.
3.30 ന് നിര്‍ദ്ദിഷ്ട ചൊറുക്കള-ബാവുപ്പറമ്പ്-മയ്യില്‍-കൊളോളം റോഡ് സൈറ്റ് വിസിറ്റിങ്ങ്.
വൈകുന്നേരം 4.30 ന് കൈരളി ചിറക്കല്‍ രാജാസ് ഹയര്‍സെക്കണ്ടറി സ്കൂള്‍ ജനകീയ കാന്റീന് സമുച്ചയം ഉദ്ഘാടനം.
5.30 ന് കണ്ണൂര്‍ ചേമ്പര്‍ ഹാളില്‍ യൂണിറ്റി ഓഫ് താണ ആദരസംഗമവും ജില്ലാ ആയുര്‍വേദ ആശുപത്രിക്ക് വീല്‍ചെയര്‍ കൈമാറ്റവും ഉദ്ഘാടനം.
6.30 ന് മലബാര്‍ ചേമ്പര്‍ ഓഫ് കോമേഴ്സ് സുക്ഷ്മ-ചെറുകിട ഇടത്തരം സംരംഭങ്ങളുടെ പുരോഗതിക്കായി രൂപപ്പെടുത്തിയ www.keralakonnect.com ഈ കോമേഴ്സ് പ്ലാറ്റ്ഫോം ഉദ്ഘാടനം.