തളിപ്പറമ്പിലെ പാവപ്പെട്ടവരുടെ പ്രതീക്ഷക്ഷയായി ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ മാറുന്നു-കെ.കെ.രാജേഷ് ഖന്ന

തളിപ്പറമ്പ്: തളിപ്പറമ്പിലെ പാവപ്പെട്ടവരുടെ പ്രതീക്ഷയായി ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ മാറുന്നു എന്ന് എന്‍ ജി ഒ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ.കെ.രാജേഷ്ഖന്ന.

ജയ്ഹിന്ദ് ചാരിറ്റി സെന്ററിന്റെ നേത്യതത്തില്‍ നിര്‍ധനരായ രോഗികള്‍ക്കുള്ള പ്രതിമാസ സൗജന്യ മരുന്ന് വിതരണവും റാങ്ക് ജേതാക്കള്‍ക്കുള്ള അനുമോദനവും ചെറുകഥാകൃത്ത് പി.വി.വിനോദ്കുമാറിനുള്ള അദരവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രസിഡന്റ് കെ.വി.ടി.മുഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിച്ചു. കെ പി എസ് ടി എ ജില്ലാ സെക്രട്ടറി ഇ.കെ.ജയപ്രസാദ് മുഖ്യാതിഥിയായിരുന്നു.

എന്‍ ജി ഒ അസോസിയേഷന്‍ ജില്ല പ്രസിഡന്റ് എം.പി ഷനിജ്, രജനി രമാനന്ദ്,കെ.വി.മഹേഷ്, മാവില പത്മനാഭന്‍, എം എന്‍ പൂമംഗലം, സി.വി സോമനാഥന്‍. വി.ബി.കൂബേരന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു.

ചടങ്ങില്‍ യുണിവേഴ്‌സിറ്റി റാങ്ക് ജേതാക്കളായ പി.പി.വാഹിദ, എ.ആതിര, എം.എ.ഫാസില, റഹിമാ റഹ്മാന്‍, ഹരിത രാജന്‍, അമൃത വേലായുധന്‍, ആരതി മനോജ് മെറിറ്റ് സോകോളര്‍ഷിപ്പ് നേടിയ കെ.സി. അദൈ്വത് എന്നിവരെ ആദരിക്കുകയും ചെയ്തു.