ഇന്‍ഡിഗോ ബസ് ഇനി ഗോവണ്ട–
കോഴിക്കോട്: ആറുമാസത്തെ നികുതി അടയ്ക്കാതെ സര്‍വീസ് നടത്തിയതിനെ തുടര്‍ന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു.
കുടിശികയുള്ള നികുതിയും അതിന്റെ പിഴയും ഉള്‍പ്പെടെ നാല്പതിനായിരത്തോളം രൂപയാണ് ഇന്‍ഡിഗോ അടക്കേണ്ടത്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സര്‍വീസ് നടത്തുന്ന ബസാണ് പിടിച്ചെടുത്തിരിക്കുന്നത്.
അറ്റകുറ്റപ്പണിക്ക് കൊണ്ടുവന്ന ബസ് ഫറോക്ക് ചുങ്കത്തെ വര്‍ക്ക്ഷോപ്പില്‍ നിന്നാണ് പിടിച്ചെടുത്തത്.
ഇന്‍ഡിഗോ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്ന ഇ പി ജയരാജന് യൂത്ത് കോണ്‍ഗ്രസുകാരെ പിടിച്ചു തള്ളിയിരുന്നു.
ഇതിന്റെ ഭാഗമായി ജയരാജന് മൂന്നാഴ്ച യാത്ര വിലക്കും ,യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് രണ്ടാഴ്ച യാത്ര വിലക്കും ഇന്‍ഡിഗോ കമ്പനി ഏര്‍പ്പെടുത്തിയിരുന്നു.
ഇതില്‍ ക്ഷുഭിതനായ ജയരാജന് ഇന്‍ഡിഗോക്കെതിരെ പൊട്ടി തെറിച്ചിരുന്നു.ഞാന്‍ ആരാണെന്നു പോലും മനസിലാക്കാതെയുള്ള തീരുമാനമാണത്. ഇനി ഞാനും എന്റെ ഭാര്യയും കുടുംബവും ആ വിമാനത്തില്‍ യാത്ര പോകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ പ്രതികാര നടപടി എന്നാണ് നിരീക്ഷകര്‍ കരുതുന്നത്.കരിപ്പൂര്‍ വിമാനത്താവളത്തില്‍ സര്‍വീസ് നടത്തുന്ന ബസാണ് പിടിച്ചെടുത്തിരിക്കുന്നത്.
അറ്റകുറ്റപ്പണിക്ക് കൊണ്ടുവന്ന ബസ് ഫറോക്ക് ചുങ്കത്തെ വര്‍ക്ക്ഷോപ്പില്‍ നിന്നാണ് പിടിച്ചെടുത്തത്.
ആറ് മാസത്തെ നികുതി കുടിശ്ശികയാണ് അടയ്ക്കാനുള്ളത്. കുടിശികയുള്ള നികുതിയും അതിന്റെ പിഴയും അടച്ചാല്‍ മാത്രമേ വാഹനം വിട്ടുനല്‍കൂവെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്.
പിഴയും നികുതിയും ഉള്‍പ്പെടെ നാല്പതിനായിരത്തോളം രൂപയാണ് ഇന്‍ഡിഗോ അടക്കേണ്ടത്.