നീതിയും സത്യവും പി.കെ.സുബൈറിനോടൊപ്പം—എതിരാളികള്‍ക്ക് തിരിച്ചുതിരിച്ചടി-

തളിപ്പറമ്പ്: മുസ്ലിം ലീഗ് നേതാവ് പി കെ സുബൈറിനെ തളിപ്പറമ്പ് സീതി സാഹിബ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ മാനേജര്‍ സ്ഥാനത്ത് നിന്ന് നീക്കിയ കേരള വഖഫ് ബോര്‍ഡിന്റെ നടപടി സ്‌റ്റേ ചെയ്തത് നീക്കാന്‍ ഹൈക്കോടതിയെ സമീപിച്ച പരാതിക്കാരന് കോടതിയുടെ ഇരട്ട പ്രഹരം.

ആവശ്യം പരിഗണിച്ചില്ലെന്ന് മാത്രമല്ല ഇനി സുബൈറിനെ കേട്ടുകൊണ്ട് മാത്രമേ നടപടി സ്വീകരിക്കാന്‍ പാടുള്ളൂ എന്ന് പറഞ്ഞുകൊണ്ട് വഖഫ് ബോര്‍ഡിന്റെ ഉത്തരവ് തന്നെ ഹൈക്കോടതി അസാധുവാക്കി.

തന്റെ വാദം അവതരിപ്പിക്കുന്നതിന് വേണ്ടി സുബൈറിന് ഹൈക്കോടതി ഒരാഴ്ച സമയം നല്‍കി.

തളിപ്പറമ്പ് ജുമാഅത്ത് പള്ളി ട്രസ്റ്റി കമ്മിറ്റിക്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറെ നിയമിച്ചുകൊണ്ടും ട്രസ്റ്റിന്റെ കീഴിലുള്ള സീതി സാഹിബ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെയും റോയല്‍ ഇംഗ്ലീഷ് സ്‌കൂളിന്റെയും മാനേജര്‍ ആന്റ് കറസ്‌പോണ്ടന്റ് ചുമതല

നല്‍കുകയും ചെയ്ത് കൊണ്ട് കേരള വഖഫ് ബോര്‍ഡ് എടുത്ത നടപടിക്ക് ആധാരമായ പരാതി സമര്‍പ്പിച്ചിരുന്ന സിപിഎം നിയന്ത്രണത്തിലുള്ള ഇടതുപക്ഷ വക സംരക്ഷണ സമിതിയുടെ ചെയര്‍മാന്‍ സി.അബ്ദുള്‍കരീം നല്‍കിയ ബക്കറ്റിങ് ഹരജിയിന്‍മേലാണ് ഹൈക്കോടതിയുടെ വിധി.

കേരള വഖഫ് ബോര്‍ഡ് തന്നെ നീക്കുന്നതിന് മുമ്പ് തനിക്ക് തന്റെ വാദം അവതരിപ്പിക്കുവാന്‍ അവസരം നല്‍കിയില്ല എന്ന് പറഞ്ഞു കൊണ്ടാണ് സുബൈര്‍ ഹൈക്കോടതിയെ സമീപിക്കുകയും സ്‌റ്റേ സമ്പാദിക്കുകയും ചെയ്തിരുന്നത്.

എന്നാല്‍ പരാതിക്കാരനാവട്ടെ ഇതുവരെ പറഞ്ഞ എല്ലാ വാദങ്ങളില്‍ നിന്നും മാറി പുതിയ വാദമാണ് സ്‌റ്റേ നീക്കാന്‍ വേണ്ടി ഹൈക്കോടതിയില്‍ അവതരിപ്പിച്ചത്.

കഴിഞ്ഞവര്‍ഷം 20 ശതമാനം വരുന്ന മാനേജ്‌മെന്റ് ക്വാട്ട സുബൈര്‍ കെയര്‍ടേക്കര്‍ മാനേജര്‍ ആയി തുടരുന്നത് കൊണ്ട് സര്‍ക്കാര്‍ ജനറല്‍ മെറിറ്റ് കോട്ടയിലേക്ക് മാറ്റിയിരുന്നു.

അക്കാരണം കൊണ്ട് തന്നെ അദ്ദേഹത്തിന് മാനേജറായി തുടരാന്‍ അര്‍ഹതയില്ല എന്നുള്ള പുതിയ വാദമാണ് ഇന്ന് പരാതിക്കാരന്‍ കോടതിയില്‍ പറഞ്ഞത്.

എന്നാല്‍ ഈ വാദം കോടതി അംഗീകരിച്ചില്ല. കാലാവധി കഴിഞ്ഞ 2016 ന് ശേഷവും കെയര്‍ടേക്കര്‍ മാനേജരായ സുബൈറുമായി തന്നെയാണ് ബന്ധപ്പെട്ട വകുപ്പുകളും സര്‍ക്കാരും വ്യവഹാരങ്ങള്‍

നടത്തുന്നതെന്നും അദ്ദേഹം നടത്തിയ നിയമനങ്ങള്‍ പോലും സര്‍ക്കാര്‍ അംഗീകരിച്ച സ്ഥിതിക്ക് പരാതിക്കാരന്റെ വാദത്തില്‍ കഴമ്പില്ലെന്നും ഹൈക്കോടതി കണ്ടെത്തി.