മല്‍സ്യബന്ധനമേഖലയില്‍ നാളെ ഹര്‍ത്താല്‍, പ്രതിഷേധമാര്‍ച്ചും ധര്‍ണയും.

ചൂട്ടാട്, പുതിയങ്ങാടി, പാലക്കോട്, എട്ടിക്കുളം എന്നീ മേഖലകളിലെ മത്സ്യത്തൊഴിലാളികള്‍ നാളെ രാവിലെ 6.00 മണി മുതല്‍ വൈകിട്ട് 6.00മണിവരെ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട പ്രവൃത്തി മേഖലയില്‍ ഹര്‍ത്താല്‍ ആചരിക്കുന്നുണ്ട്. .

പഴയങ്ങാടി: ചൂട്ടാട് അഴിമുഖത്തെ അപകടം, ഒരു മല്‍സ്യതൊഴിലാളി മരണപ്പെട്ടതില്‍ പ്രതിഷേധിച്ച് നാളെ ഫിഷറീസ് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടക്കും.

പഴയങ്ങാടി ചൂട്ടാട് അഴിമുഖത്തിനടുത്ത് ഇന്ന് രാവിലെ 11 30 മണിക്കും, വൈകുന്നേരം 3.30 നും രണ്ട് ഫൈബര്‍ തോണികള്‍ അപകടത്തില്‍പെടുകയും, രാവിലെ നടന്ന അപകടത്തില്‍ ജോണി (60) മരണപ്പെടുകയും ചെയ്തിരുന്നു.

ചൂട്ടാട് അഴിമുഖത്ത് വ്യാപകമായി മണല്‍ അടിഞ്ഞുകൂടിയിരുന്നു. ആ മണല്‍ത്തട്ടില്‍ ഇടിച്ചാണ് ഫൈബര്‍ ബോട്ടുകള്‍ അപകടത്തില്‍പ്പെടുന്നത് എന്നാരോപിച്ചുകൊണ്ടും,

ചൂട്ടാട് പുലിമുട്ടിന്റെ പ്രവര്‍ത്തി അടിയന്തരമായി ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് യു.ഡി.എഫ്. കല്യാശ്ശേരി മണ്ഡലം കമ്മിറ്റി, കടക്കോടി കമ്മിറ്റി, ഭണ്ഡാര കമ്മിറ്റി, സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയന്‍എന്നിവയുടെ സംയുക്ത നേതൃത്വത്തിലാണ് പുതിയവളപ്പ് നിന്നും പുതിയങ്ങാടി ഫിഷറീസ് ഓഫീസിലേക്ക് നാളെ രാവിലെ 10.30 ന് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തുന്നത്.