ആരോഗ്യരംഗത്ത് കേരളത്തിന് ഇനിയും മുന്നേറാനുണ്ടെന്ന് മുന്‍ മന്ത്രി ഇ.പി.ജയരാജന്-
പരിയാരം: ആരോഗ്യരംഗത്ത് കേരളം ഇനിയും ഒരുപാട് മുന്നേറാനുണ്ടെന്ന് മുന്‍ വ്യവസായ മന്ത്രി ഇ.പി.ജയരാജന്.
പരിയാരം ദയ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആംബുലന്‍സ് വാഹനം ഫ്ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂട്ടിരിപ്പുകാര്‍ എന്ന വിഭാഗം ഇവിടെ മാത്രം കാണുന്നവരാണെന്നും, വിദേശങ്ങളില്‍ രോഗികളെ പരിചരിക്കുന്നത് മുഴുവന്‍ ആശുപത്രിക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
ദയ പ്രസിഡന്റ് എ വി.രവീന്ദ്രന് അധ്യക്ഷത വഹിച്ചു.
മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.പ്രതാപ് സോമനാഥ്, സൂപ്രണ്ട് ഡോ.കെ.സുദീപ്, എന്‍.ജി.ഒ.യു നേതാവ് പി.ആര്.ജിതേഷ്, എന്‍.ജി.ഒ.എ നേതാവ് യു.കെ. മനോഹരന്, കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ടി.സുലജ,
മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഒ.വി.നാരായണന്, സി.പി.എം മാടായി ഏരിയാ സെക്രട്ടറി കെ.പത്മനാഭന്, കടന്നപ്പള്ളി-പാണപ്പുഴ സര്‍വീസ് സഹകരണ ബേങ്ക് പ്രസിഡന്റ് ഇ.പി.ബാലകൃഷ്ണന്, നേഴ്സസ് യൂണിയന് നേതാവ് ദീപു, ഷിജിത്ത്, സീബബാലന്‍, കെ.രഞ്ജിത്ത് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
2021-22 വര്‍ഷത്തെ സി.എസ്.ആര്. ഫണ്ട് ഉപയോഗപ്പെടുത്തി കെ.എസ്.എഫ്.ഇ. ദയയ്ക്ക് അനുവദിച്ച ആംബുലന്‍സ് സൗജന്യനിരക്കില്‍ നിര്‍ധനരായ രോഗികള്‍ക്ക് ആശ്വാസമായിട്ടാണ് സര്‍വ്വീസ് നടത്തുന്നതെന്ന് ദയ ഭാരവാഹികള്‍ അറിയിച്ചു.
2017 ഡിസംബര്‍ 12-ന് അന്നത്തെ ആരോഗ്യ-സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജടീച്ചര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച് അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്ന വേളയിലാണ് ആംബുലന്‍സ് ഏര്‍പ്പെടുത്തുന്നത്.
കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ 15 ലക്ഷത്തോളം രൂപ ദയ വിവിധ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചിട്ടുണ്ടെന്ന് ദയ സെക്രട്ടറി സീബ ബാലന് സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു.