അടി അടിയോടടി–ഒരാള്‍ അറസ്റ്റില്‍-

പരിയാരം: കൂടെ താമസിക്കുന്ന സഹപ്രവര്‍ത്തകനെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ബംഗാള്‍ സ്വദേശി അറസ്റ്റില്‍.

പശ്ചിമബാഗാള്‍ ഹാള്‍ദിബാരിയിലെ ഷിബുറോയിയെയാണ്(26)പരിയാരം എസ്.ഐ നിബിന്‍ജോയി അറസ്റ്റ് ചെയ്തത്.

ഇന്നലെ രാത്രി കൊവ്വലിലെ വാടകക്വാര്‍ട്ടേഴ്‌സില്‍ വെച്ചാണ് സഹപ്രവര്‍ത്തകന്‍ താഹിര്‍ മാലിക്കിനെ(50) ഷിബുറോയി മര്‍ദ്ദിച്ചത്.

മുഖത്ത് ഗുരുതരമായി പരിക്കേറ്റ താഹിര്‍മാലിക്കിനെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.