തളിപ്പറമ്പ് ചിന്മയ വിദ്യാലയത്തിലെ അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാരുടെ വെട്ടിക്കുറച്ച ശമ്പളം പുനസ്ഥാപിക്കുക-കെ.യു.എസ്.ടി.യു
തളിപ്പറമ്പ്: തളിപ്പറമ്പ് ചിന്മയ വിദ്യാലയത്തിലെ അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാരുടെ വെട്ടിക്കുറച്ച ശമ്പളം പുനസ്ഥാപിക്കുകയും കുടിശിക തുക ഉടന്‍ നല്‍കുകയും
ചെയ്യണമെന്ന് കേരളാ അണ് എയിഡഡ് സ്കൂള്‍ ടീച്ചേഴ്സ് യൂണിയന്(കെ.യു.എസ്.ടി.യു) തളിപ്പറമ്പ് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.
പുറത്താക്കിയ ആറ് അദ്ധ്യാപകരെ തിരിച്ചെടുക്കുക, തളിപ്പറമ്പ് ആര്.ഡി.ഒയുടെ നേതൃത്വത്തില്‍ ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളടങ്ങുന്ന പ്രമേയവും സമ്മേളനം അംഗീകരിച്ചു.
സംസ്ഥാന ജന.സെക്രട്ടറി വേണു കക്കട്ടില്‍ ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് കെ.കെ.എന്‍.പരിയാരം ഹാളില്‍ നടന്ന കണ്‍വെന്‍ഷനില്‍ ടി.വേണു അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് വൈ. വൈ.മത്തായി, സെക്രട്ടറി പുഷ്പാകരന്‍, പി.ജെ.ജേക്കബ്ബ്, എം.ചന്ദ്രന്, സതീദേവി ആന്തുര്‍, എന്‍.അനുപ്, വസന്ത എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി പി.ജെ.ജേക്കബ് (പ്രസിഡന്റ്),എം.വി.പ്രദീപന്(വൈസ് പ്രസിഡന്റ്), കെ.വസന്ത(സെക്രട്ടറി), കെ.വി.ജീജ(ജോ.സെക്രട്ടറി). ആന്‍സമ്മ തോമസ്(ട്രഷറര്‍) എന്നിവരുള്‍പ്പെടെ 16 അംഗ ഏരിയക്കമ്മറ്റിയെ യോഗം തിരഞ്ഞെടുത്തു.