ആധാര്‍കാര്‍ഡും തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍കാര്‍ഡും ബന്ധിപ്പിക്കാം. തളിപ്പറമ്പില്‍ സഹായകേന്ദ്രം തുടങ്ങി.
തളിപ്പറമ്പ്: വോട്ടര്‍ പട്ടിക ശുദ്ധീകരണത്തിന്റെ ഭാഗമായി തിരിച്ചറിയല്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ബന്ധിപ്പിക്കുന്നതിനുള്ള ഹെല്‍പ്പ് ഡെസ്‌ക് തളിപ്പറമ്പ് താലൂക്ക് ഓഫീസില്‍ പ്രവര്‍ത്തനമാരംഭിച്ചു.
ഹെല്‍പ്പ് ഡെസ്‌കിന്റെ ഉദ്ഘാടനം തഹസില്‍ദാര്‍ കെ.ചന്ദ്രശേഖരന്‍ നിര്‍വ്വഹിച്ചു.
ഇലക്ഷന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ വിജയന്‍ ചെല്ലട്ടന്‍, ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ ടി. മനോഹരന്‍, ജൂനിയര്‍ സൂപ്രണ്ട് ആര്‍.രഞ്ജിത്ത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പൊതു ജനങ്ങള്‍ക്ക് വരും ദിവസങ്ങളില്‍ ഓഫീസ് സമയത്ത് ഈ സേവനം പ്രയോജനപ്പെടുത്താമെന്നും ആധാര്‍ കാര്‍ഡും ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡും ബന്ധിപ്പിക്കാമെന്നും തഹസില്‍ദാര്‍ അറിയിച്ചു.