ഹിന്ദുക്കള്‍ ഒന്നിച്ച് നില്‍ക്കണം-കെ.പി.ശശികല ടീച്ചര്‍

തളിപ്പറമ്പ്: ഹിന്ദുക്കള്‍ രാഷ്ട്രീയം മാറ്റിവെച്ച് പൊതുകാര്യങ്ങളില്‍ ഒന്നിച്ചു നില്‍ക്കണമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍.

തളിപ്പറമ്പില്‍ സാര്‍വജനിക ഗണേശോല്‍സവത്തിന്റെ ഭാഗമായി നടന്ന പരിപാടിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍.

ശ്രീറാം വെങ്കിട്ടരാമനെ കളക്ടര്‍ പദവിയില്‍ നിന്ന് മാറ്റിയതും വഖഫ് ബോര്‍ഡിലെ നിയമനം പി.എസ്.സിക്ക് വിട്ടത് റദ്ദാക്കിയതും മതപരമായ ഐക്യത്തിന്റെ വിജയമാണെന്ന് ഹിന്ദുക്കള്‍ തിരിച്ചറിയണമെന്നും ശശികല ടീച്ചര്‍ പറഞ്ഞു.

സാര്‍വജനിക ഗണേശോല്‍സവം പോലുള്ള പരിപാടികള്‍ ഹിന്ദുക്കള്‍ക്ക് രാഷ്ട്രീയം മറന്ന് ഒന്നിച്ചു നില്‍ക്കാനുള്ള

വേദിയാണെന്നും ഗണേശന്‍ ഗണനായകനാണെന്നത് ഒന്നിച്ചു നില്‍ക്കേണ്ടതിന്റെ പ്രസ്‌ക്തി വര്‍ദ്ധിപ്പികയാണെന്നും അവര്‍ പറഞ്ഞു.

ഗണേശോല്‍സവ സമിതി ചെയര്‍മാന്‍ സി.സുരേന്ദ്രന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ അഡ്വ.എം.വിനോദ്കുമാര്‍ സ്വാഗതം പറഞ്ഞു. സി.സുരേന്ദ്രന്‍ നമ്പ്യാര്‍ ശശികല ടീച്ചര്‍ക്ക് ഉപഹാരം നല്‍കി.