സ്വകാര്യ പ്രാക്ടീസ് നിരോധനം-പ്രത്യേക വിജിലന്‍സ് സംഘം രഹസ്യപരിശോധന തുടങ്ങിയതായി സൂചന-

 

Report-By-NANDALAL, PARIYARAM.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസിന് വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ വിജിലന്‍സ്-ഇന്റലിജന്‍സ് പ്രത്യേക വിഭാഗങ്ങള്‍ രഹസ്യ പരിശോധന ആരംഭിച്ചതായി അറിയുന്നു.

ഈ മാസം 9 നാണ് നമ്പര്‍-ഇ4/3302/2021/ജിഎംസികെ എന്ന നമ്പറില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

2011 ഫെബ്രുവരി 26 ന് സര്‍ക്കാര്‍ പുറപ്പെടുവിച്ച നിയമപ്രകാരമാണ് സ്വകാര്യ പ്രാക്ടീസ് നിര്‍ത്തലാക്കിയ കാര്യം ഓര്‍മ്മിപ്പിച്ചുകൊണ്ട് പ്രിന്‍സിപ്പാള്‍ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍മാര്‍ക്കും സര്‍ക്കുലര്‍ നല്‍കിയത്.

അത് പ്രകാരം ചില ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നിര്‍ത്തുകയും ചിലര്‍ ഇപ്പോഴും തുടരുന്നുമുണ്ട്.

ഇതേക്കുറിച്ചാണ് രഹസ്യമായി അന്വേഷണം നടക്കുന്നത്. രോഗികള്‍ക്ക് താല്‍പര്യപ്പെടുന്ന ഡോക്ടര്‍മാരെ കണ്ട് ചികില്‍സ തേടുന്നതിന് സ്വകാര്യ പ്രാക്ടീസ് നിരോധനം തടസമായിട്ടുണ്ട്.

മറ്റ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ഡോക്ടര്‍മാര്‍ക്ക് കിട്ടുന്ന ആനുകൂല്യങ്ങള്‍ നല്‍കാതെയാണ് കണ്ണൂര്‍ ഗവ.മെഡിക്കല്‍

കോളേജില്‍ സ്വകാര്യ പ്രാക്ടീസ് നിര്‍ത്തലാക്കുന്നതെന്ന് ഡോക്ടര്‍മാര്‍ക്കിടയില്‍ അഭിപ്രായമുയര്‍ന്നിട്ടുണ്ട്. ഇത് മെഡിക്കല്‍ കോളേജിനെ പ്രതിസന്ധിയിലാക്കുമെന്ന വാദവും ശക്തമാണ്.