പ്രാവിനും രക്ഷകര്‍ അഗ്നിശമനസേന.

തളിപ്പറമ്പ്: പ്രാവിനും രക്ഷകരായി അഗ്നിശമനസേന.

പ്രാവിന്റെ കാലിലിട്ട റിംഗ് മുറുകി വ്രണമായതിനെതുടര്‍ന്ന് കടുത്ത വേദന അനുഭവിച്ചുവന്ന ഇതിന്റെ റിംഗ് മുറിച്ച് നീക്കി രക്ഷപ്പെടുത്തി.

ലക്ഷങ്ങള്‍ വിലമതിക്കുന്ന ഫാന്‍സി ഇനത്തില്‍ പെട്ട തളിപ്പറമ്പ് മന്നയിലെ സലാഹു എന്നയാളുടെ ഉടമസ്ഥതയില്‍ ഉള്ള പ്രാവിന്റെ കാലില്‍ അലങ്കാരത്തിനായി ഇട്ട  റിംഗ് മുറുകി വ്രണമായതിനെ

തുടര്‍ന്ന് വെറ്റിനറി ഡോക്‌റുടെ നിര്‍ദ്ദേശ പ്രകാരം പ്രാവിനെ തളിപ്പറമ്പ് അഗ്‌നിരക്ഷാ നിലയത്തില്‍ എത്തിക്കുകയായിരുന്നു.

സേനാംഗങ്ങള്‍ ഏറെ പണിപ്പെട്ട് കാലിന് പരുക്കൊന്നും ഏല്‍ക്കാതെ റിംഗ് നീക്കി പ്രാവിനെ രക്ഷപ്പെടുത്തി.