ടി.ആര്‍.മോഹന്‍ദാസിനെതിരെ തളിപ്പറമ്പ് കോണ്‍ഗ്രില്‍ പടയൊരുക്കം-ചതിയനെന്ന് വിളിച്ചതായി ആരോപിച്ച് സി.സി.ശ്രീധരന്‍ രാജിവെച്ചു.

തളിപ്പറമ്പ്: കോണ്‍ഗ്രസ് തളിപ്പറമ്പ് ടൗണ്‍ മണ്ഡലം പ്രസിഡന്റ് അഡ്വ.ടി.ആര്‍ മോഹന്‍ദാസിനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം തുടങ്ങി.

മോഹന്‍ദാസ് ഏകാധിപത്യനടപടികള്‍ സ്വീകരിക്കുന്നതായിട്ടാണ് പരാതി, പ്രതിഷേധിച്ച് സി.സി.ശ്രീധരന്‍ കണ്‍വീനര്‍ സ്ഥാനം രാജിവെച്ചു.

ഭാരത് ജോഡോ യാത്രയുടെ തളിപ്പറമ്പ് മണ്ഡലം കണ്‍വീനര്‍ സ്ഥാനത്തുനിന്നാണ് മുതിര്‍ന്ന നേതാവും മുന്‍ മണ്ഡലം പ്രസിഡന്റുമായ ശ്രീധരന്‍ രാജിവെച്ചത്.

കമ്മറ്റിയുടെ ചെയര്‍മാനായ അഡ്വ. ടി.ആര്‍ മോഹന്‍ദാസ് ഫോണ്‍ സംഭാഷണത്തിനിടയില്‍ തന്നെ ചതിയനെന്നും വിശ്വസിക്കാന്‍ കൊള്ളാത്തവനെന്നും വാക്ക്പാലിക്കാത്തവനെന്നും ആക്ഷേപിച്ചതായി ശ്രീധരന്‍ ആരോപിച്ചു.

ഭാരത് ജോഡോ യാത്ര സംബന്ധിച്ച എല്ലാ കാര്യങ്ങളും കൂടിയാലോചനയില്ലാതെ നടപ്പാക്കുന്നു എന്ന ആരോപണങ്ങളും രാജിക്കത്തില്‍ ശ്രീധരന്‍ ഉന്നയിച്ചിട്ടുണ്ട്.

നേരത്തെ തന്നെ മോഹന്‍ദാസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ രൂപപ്പെട്ടുവന്ന പ്രതിഷേധങ്ങള്‍ ഇപ്പോള്‍ പരസ്യമായി പറഞ്ഞ് മുതിര്‍ന്ന നേതാക്കള്‍ തന്നെ രംഗത്തുവന്നിരിക്കയാണ്.

ടൗണ്‍ മണ്ഡലം പ്രസിഡന്റ് സ്ഥാനവും തളിപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്ക് പ്രസിഡന്റ് സ്ഥാനവും ഒരുപോലെ കയ്യാളുന്ന മോഹന്‍ദാസ് പല കാര്യങ്ങളിലും ഏകപക്ഷീയമായി

പാര്‍ശ്വവര്‍ത്തികളുടെ താല്‍പര്യം മാത്രം മുന്നില്‍ കണ്ട് നടപ്പാക്കുന്നതായി ആരോപണം ശക്തിപ്പെട്ടുവരികയാണ്.

തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട പ്രമാദമായ ഒരു കേസില്‍ നിലവിലുള്ള അഭിഭാകനെ മാറ്റി നടത്തിയ കേസില്‍ ബാങ്കിന് തിരിച്ചടി നേരിട്ടത് പാര്‍ട്ടിക്കുള്ളില്‍ വലിയ പ്രശ്‌നമായി രൂപപ്പെട്ടുവരികയാണ്.

ഇത് മോഹന്‍ദാസിന്റെ ബാങ്ക് പ്രസിഡന്റ് സ്ഥാനത്തിന് തന്നെ ഭീഷണിയാവുന്ന രീതിയിലേക്ക് മാറുമെന്നാണ് ഒരു പ്രമുഖ നേതാവ് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനോട് പറഞ്ഞത്.