എ.പി.ഷൗക്കത്തലിയും കെ.വി.സന്തോഷും ഉള്‍പ്പെടെ സംസ്ഥാനത്തെ ഒന്‍പത് എസ്.പി മാര്‍ക്ക് ഐ.പി.എസ് പദവി-

തിരുവനന്തപുരം: ടി.പി.വധക്കേസിലെ പ്രതി കൊടിസുനിയെ വലയിലാക്കിയ പോലീസ് സംഘത്തിന് നേതൃത്വം നല്‍കിയ മുന്‍ തലശേരി ഡി.വൈ.എ,സ്.പിയും ഇപ്പോള്‍ എന്‍.ഐ.എ സംഘത്തിലെ അഡി. എസ്.പിയുമായ എ.പി ഷൗക്കത്തലിയടക്കം 9 പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് ഐ.പി.എസ് അനുവദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി.

നിലവിലുള്ള 11 ഒഴിവുകള്‍ക്കായി 33 പേരുടെ പട്ടികയാണ് യു.പി.എസ്.സിയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചത്.

ഷൗക്കത്തലിക്കൊപ്പം ടി.പി കേസ് അന്വേഷണസംഘത്തിലുണ്ടായിരുന്ന കെ വി സന്തോഷും ഐ.പി.എസ് കിട്ടിയവര്‍ക്കൊപ്പമുണ്ട്.

എ ആര്‍ പ്രേംകുമാര്‍, ഡി മോഹനന്‍, ആമോസ് മാമ്മന്‍, വി യു കുര്യാക്കോസ്, എസ് ശശിധരന്‍, പി എന്‍ രമേഷ് കുമാര്‍, എം എല്‍ സുനില്‍ എന്നിവരാണ് മറ്റുള്ളവര്‍. കെ.വി.സന്തോഷ് മുന്‍ തളിപ്പറമ്പ് സി.ഐയാണ്.