നെല്ലിപ്പറമ്പ് ഗ്രൗണ്ട് നവീകരണത്തിന് 50 ലക്ഷം രൂപ അനുവദിച്ചു
തളിപ്പറമ്പ്: ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി തളിപ്പറമ്പ് മണ്ഡലത്തിലെ പരിയാരം പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന നെല്ലിപ്പറമ്പ് ഗ്രൗണ്ട് നവീകരണത്തിന് 50 ലക്ഷം രൂപ അനുവദിച്ചു.
മാസ്റ്റര്‍ പ്ലാനില്‍ ഗ്രൗണ്ട് നവീകരണം, ഗാലറി സൗകര്യങ്ങള്‍ ഒരുക്കല്‍, മൈതാനം ഇലക്ട്രിഫിക്കേഷന്, ടോയ്ലറ്റ് സംവിധാനം ഒരുക്കല്‍ എന്നിവയ്ക്ക് പ്രഥമ പരിഗണന നല്‍കുമെന്ന് എം.വി.ഗോവിന്ദന് മാസ്റ്റര്‍ എംഎല്‍എ പറഞ്ഞു.
വിനോദത്തിലൂടെ ആരോഗ്യ സംരക്ഷണം എന്ന ലക്ഷ്യവുമായാണ് കായിക വകുപ്പ് സംസ്ഥാനത്തുടനീളം കളിക്കളങ്ങള്‍ ഒരുക്കുന്നത്.
ഒരോ പഞ്ചായത്തിലും ആരോഗ്യകരമായ കായിക വിനോദത്തിന് സൗകര്യമൊക്കുക എന്നത് സര്‍ക്കാരിന്റെ സുപ്രധാനമായ ലക്ഷ്യമാണ്. എല്ലാ പഞ്ചായത്തുകളിലും കളിസ്ഥലമുള്ള രാജ്യത്തെ ആദ്യ സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയെന്ന ദൗത്യവുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്.
കായികക്ഷമതയും ആരോഗ്യമുള്ള സമൂഹത്തെ വാര്ത്വാര്ത്തെടുക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്.
അഭിരുചിക്കനുസരിച്ച് കായിക വിനോദത്തിലേര്‍പ്പെടാനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനായുള്ള ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും എം.വി.ഗോവിന്ദന് മാസ്റ്റര്‍ പറഞ്ഞു.