ബൈക്കില്‍ ഓട്ടോയിടിച്ചു- അച്ഛനും മകനും പരിക്ക്-ഓട്ടോ നിര്‍ത്താതെ പോയി.

തളിപ്പറമ്പ്: ഓട്ടോയിടിച്ച് ബൈക്ക് യാത്രികരായ അച്ഛനും മകനും പരിക്കേറ്റു, ഇടിച്ച ഓട്ടോറിക്ഷ നിര്‍ത്താതെ പോയതായി പരാതി.

പന്നിയൂര്‍ ചെറുകരയിലെ നെല്ലിക്കുന്നേല്‍ മധു(45) മകന്‍ അരുണ്‍(21) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇവരെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ഇരുവരുടെയും എല്ലുകള്‍ പൊട്ടിയ നിലയിലാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

ഇന്ന് പുലര്‍ച്ചെ നാലരമണിയോടെ തളിപ്പറമ്പ് ആലക്കോട് റോഡില്‍ പുഷ്പഗിരി എ.ടി.എമ്മിന് മുന്നിലായിരുന്നു അപകടം.

എറണാകുളത്ത് പഠിക്കുന്ന അരുണിനെ തളിപ്പറമ്പ് ടൗണില്‍ ഇറക്കാനായിട്ടാണ് ഇരുവരും ബൈക്കില്‍ പോയത്.

ഇടിച്ച ഓട്ടോറിക്ഷ കണ്ടെത്താനായി പോലീസ് ഈ ഭാഗത്തെ സി.സി.ടി.വി കാമറകള്‍ പരിശോധിക്കുന്നുണ്ട്.