മാധവി ബസിനെതിരെ ജനകീയ ആക്ഷന്‍ കമ്മറ്റി.

തളിപ്പറമ്പ്: മാധവി ബസിനെതിരെ ചുഴലിയില്‍ നാട്ടുകാരുടെ ജനകീയ ആക്ഷന്‍ കമ്മറ്റി. ഇത് സംബന്ധിച്ച് ആക്ഷന്‍ കമ്മറ്റി കണ്‍വീനര്‍ ടി.ഒ സുരേഷ് ഫേസ് ബുക്കില്‍ പങ്കുവെച്ച കുറിപ്പ്-

കണ്ണൂര്‍ ജില്ലയില്‍ നിരവധി കുടുംബങ്ങളെ കണ്ണീര്‍ക്കയത്തിലാക്കിയ പയ്യന്നൂര്‍ കണ്ണൂര്‍ റൂട്ടിലോടുന്ന മാധവി ബസ്സ് ഞങ്ങളുടെ ചുഴലി ഗ്രാമത്തിലെ ഒരു ‘പാവപ്പെട്ട കുടുംബത്തെയും തീരാ ദുഃഖത്തിലേക്ക് തള്ളിവിട്ടു. ഞങ്ങള്‍ക്ക് നഷ്ടപ്പെട്ട ഞങ്ങളുടെ പ്രിയപ്പെട്ട ആഷിത്തിന്റെ കുടുംബത്തിന് നീതി ലഭിക്കുന്നതിനും, ഇനി ഒരു കുടുംബത്തിന്റെ കണ്ണുനീര്‍ മാധവി എന്ന ധുമകേതു ബസ് ഉണ്ടാക്കാതിരിക്കാനും ഞങ്ങള്‍ ചുഴലിക്കാര്‍ ഈ മുധേവി ബസ്സിനെതിരെ ഒരു ജനകീയ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ചു പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നു. നിങ്ങളുടെ പിന്തുണ പ്രതീക്ഷിക്കുന്നു

എന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ചെയര്‍മാനായി എം.എം.പ്രജോഷിനെയും കണ്‍വീനറായി ടി.ഒ.സുരേഷിനേയും തെരഞ്ഞെടുത്തു.

സപ്തംബര്‍ 17 നാണ് കണ്ണൂരില്‍ നിന്നും ബൈക്കില്‍ ചുഴലിയിലേക്ക് വരികയായിരുന്ന ആഷിത്തിനെ അമിതവേഗതയിലെത്തിയ മാധവി ബസ് കൊലപ്പെടുത്തിയത്.