ഒഡീഷയില്‍ നിന്നെത്തിയ കമിതാക്കള്‍ ചെറിയൂരില്‍ കുടുങ്ങി-

തളിപ്പറമ്പ്: ഒഡീഷയില്‍ നിന്ന് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവന്ന യുവാവ് അറസ്റ്റില്‍.

ബിന്‍ജാര്‍പൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ വിക്രം മാലിക്കിനെയാണ് ഒഡീഷയില്‍ നിന്നും എസ്.ഐ ലക്ഷ്മണ്‍

ദണ്ഡസേനയുടെ നേതൃത്വത്തിലെത്തിയ വനിതാപോലീസ് ഉള്‍പ്പെടെയുള്ള നാലംഗസംഘം പിടികൂടിയത്.

രണ്ടുമാസം മുമ്പാണ് വിക്രം മാലിക്ക് 15 വയസുകാരിയായ പെണ്‍കുട്ടിയെ പ്രണയിച്ച് തട്ടിക്കൊണ്ടുവന്നത്.

തളിപ്പറമ്പ് പോലീസ് പരിധിയിലെ ചെറിയൂരില്‍ മഹേശ്വര പ്ലൈവുഡ് എന്ന സ്ഥാപനത്തില്‍ ജോലിചെയ്തുവരികയായിരുന്നു വിക്രം മാലിക്ക്.

ഒഡീഷ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരും ചെറിയൂരില്‍ ഉണ്ടെന്ന് വ്യക്തമായതോടെയാണ് പോലീസ് സംഘം തളിപ്പറമ്പിലെത്തിയത്.

തളിപ്പറമ്പ് പോലീസിന്റെ സഹായത്തോടെയാണ് ഇരുവരേയും പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയശേഷം കമിതാക്കളെ ഒഡീഷയിലേക്ക് കൊണ്ടുപോയി.