തളിപ്പറമ്പ് നോര്‍ത്ത് സബ് ജില്ലാ സ്കൂള്‍ കലോല്‍സവം-സംഘാടകസമിതി രൂപീകരിച്ചു.
തളിപ്പറമ്പ്: തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ലാ സ്കൂള്‍ കലോല്‍സവം സംഘാടകസമിതി രൂപീകരിച്ചു.
കലോല്‍സവ വേദിയായ മൂത്തേടത്ത് ഹയര്‍സെക്കണ്ടറി
സ്കൂളില്‍ നടന്ന സംഘാടകസമിതി രൂപീകരണ യോഗം തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണന് ഉദ്ഘാടനം ചെയ്തു.
നഗരസഭാ വൈസ് ചെയര്മാന് കല്ലിങ്കീല്‍ പത്മനാഭന് അധ്യക്ഷത വഹിച്ചു.
എ.ഇ.ഒ കെ.ഡി.വിജയന്, സ്കൂള്‍ മാനേജര്‍ അഡ്വ.ജി.ഗിരീഷ്, സ്കൂള്‍ പ്രിന്‍സിപ്പാള്‍ പി.ഗീത, മുഖ്യാധ്യാപകന്‍ എസ്.കെ.നളിനാക്ഷന് മാസ്റ്റര്‍,
നഗരസഭാ സ്ഥിരം സമിതി ചെയര്മാന് പി.പി.മുഹമ്മദ്നിസാര്‍, തളിപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്ക് പ്രസിഡന്റ് അഡ്വ.ടി.ആര്.മോഹന്‍ദാസ്,
തളിപ്പറമ്പ് എജ്യൂക്കേഷണല്‍ സൊസൈറ്റി പ്രസിഡന്റ് സി.മോഹനചന്ദ്രന്, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.പി.ഖദീജ,
തളിപ്പറമ്പ് സഹകരണ ആശുപത്രി പ്രസിഡന്റ് ടി.ബാലകൃഷ്ണന്, അഡ്വ.പി.പി.ശ്രീധരന് നമ്പ്യാര്‍,
മാധ്യമപ്രവര്ത്തകന് എം.കെ.മനോഹരന്,
പി.ടി.എ പ്രസിഡന്റ് ടി.വി.വിനോദ്, വൈസ് പ്രസിഡന്റ് ശശീന്ദ്രന്, പി.വി.സജീവന്
ഒ സുഭാഗ്യം, വി.പി.സന്തോഷ് മാസ്റ്റർ, സജീവൻ മാസ്റ്റർ, മുജീബ് മാസ്റ്റർ, എ. പ്രഭാകരൻ മാസ്റ്റർ ,കെ എസ് റിയാസ്, ശശീന്ദ്രൻ എം , നിഷ എ എന്നിവർ സംസാരിച്ചു.
നവംബര്‍ 5, 7, 8, 9 തീയതികളിലാണ് 3000 ലേറെ പേര് പങ്കെടുക്കുന്ന സബ്ജില്ലാ കലോല്‍സവം നടക്കുക.
മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്കൂള്‍ ആദ്യമായാണ് കലോല്‍സവത്തിന് വേദിയാവുന്നത്.
ഭാരവാഹികളായി പി. ഗീത ടീച്ചർ (ജനറൽ കൺവീനർ) എസ്.കെ നളിനാക്ഷൻ മാസ്റ്റർ (ജോയിന്റ് കൺവീനർ)
മുർഷിദ കൊങ്ങായി (ചെയർമാൻ)
കല്ലിങ്കീൽ പത്മനാഭൻ (വർക്കിംങ്ങ് ചെയർമാൻ) ട്രഷർ വിജയൻ കെ ഡി എന്നിവരെയും വിവിധ സബ് കമ്മറ്റികളെയും 301 അംഗ എക്സിക്യുട്ടീവ് കമ്മറ്റിയെയും തിരഞ്ഞെടുത്തു