സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.

കണ്ണൂര്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.

പള്ളിപ്രത്തെ പി.അനസ്(30)നെയാണ് കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ പി.എ.ബിനുമോഹന്‍ അറസ്റ്റ് ചെയ്തത്.

2021 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കൗണ്‍സിലിങ്ങിനിടയില്‍ കുട്ടി അധ്യാപികയോടാണ് സംഭവം വെളിപ്പെടുത്തിയത്.

അനസ് കൂടാതെ ബന്ധുവായ മറ്റൊരാളും പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി വ്യക്തമായിട്ടുണ്ട്.

വിദേശത്തേക്ക് കടന്ന ഈയാളെ ഉടന്‍ പിടികൂടുമെന്ന് പോലീസ് പറഞ്ഞു.

കണ്ണൂര്‍ നഗരത്തിലെ ഒരു പെണ്‍കുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്.