പ്രിയങ്കയുടെ അറസ്റ്റ്-കോണ്‍ഗ്രസ് തളിപ്പറമ്പ് ബ്ലോക്ക്-മണ്ഡലം കമ്മറ്റികള്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി-

തളിപ്പറമ്പ്: ഉത്തര്‍പ്രദേശ് സംഭവങ്ങളില്‍ പ്രതിഷേധിച്ചും, കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാന്‍ എത്തിയ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചും തളിപ്പറമ്പ് ബ്ലോക്ക്-മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.

നഗരസഭാ വൈസ ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.വി.രവീന്ദ്രന്‍, മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി കെ രഞ്ജിത്ത്, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.സക്കറിയ കായക്കൂല്‍, ജില്ലാ മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് രജനി രമാനന്ദ്‌,

ഡിസിസി ജന. സെക്രട്ടറി കെ.നബീസ ബീവി, ബ്ലോക്ക് കോണ്‍ഗ്രസ് ജന.സെക്രട്ടറി സി.വി.ഉണ്ണി, കൗണ്‍സിലര്‍ സി.പി.മനോജ്, വി രാഹുല്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സി വി വരുണ്‍, ദീപാ രഞ്ജിത്ത്, ടി.വി.ഭാസ്‌കരന്‍, ടി.വിനോദ് സി.വി.അരുണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.