ലാത്തിച്ചാര്‍ജ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി.
തളിപ്പറമ്പ്: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ
കമ്മിറ്റി നടത്തിയ നിയമസഭാ മാര്‍ച്ചിനു നേരെയുണ്ടായ പോലീസ് ലാത്തിചാര്‍ജില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ്
നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
നിയോജക മണ്ഡലം പ്രസിഡന്റ് സി.കെ.സായൂജ്, നിയോജക മണ്ഡലം ഭാരവാഹികളായ പ്രകാശന്‍ പനങ്ങാട്ടൂര്‍, കെ.വി.സുരാഗ്, എം.രജീഷ്, നവിത ബാലസുബ്രമണ്യം, മണ്ഡലം പ്രസിഡന്റുമാരായ
കെ.അനീഷ് കുമാര്‍, പി.പ്രജോഷ്, കെ.ആലികുഞ്ഞി എന്നിവര്‍ സംസാരിച്ചു. മുന്‍ പരിയാരം മണ്ഡലം പ്രസിഡന്റ് പ്രജിത്ത് റോഷന്‍, മണ്ഡലം ഭാരവാഹികളായ മുസ്തസിന്‍, അബു താഹിര്‍, നിതുല്‍ വിനോദ്, അഖില്‍ എന്നിവര്‍ നേതൃത്വം നല്‍കി.