Skip to content
തളിപ്പറമ്പ്: കണ്ണൂര്‍ റൂറല്‍ പോലീസ് ജില്ലയില്‍ 130 സമൂഹവിരുദ്ധരെ കസ്റ്റഡിയിലെടുത്തതായി റൂറല്‍ പോലീസ് മേധാവി എം.ഹേമലത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
രാത്രിയില്‍ പ്രവര്‍ത്തിക്കുന്ന ബാറുകള്‍,ലോഡ്ജുകള്‍
റിസോര്‍ട്ടുകള്‍ എന്നിവിടങ്ങളിലും പരിശോധന നടന്നു.
റൂറല്‍ ജില്ലയിലെ അതിര്‍ത്തികള്‍ അടച്ച് 625 വാഹനങ്ങളും ശനിയാഴ്ച്ച രാത്രിയില്‍ പരിശോധന നടത്തി.
ഓരോ പോലീസ് സ്റ്റേഷന്, സബ്ഡിവിഷന്, ജില്ലാ തലങ്ങളില്‍ നടത്തിയ 25 വീതം സാമൂഹ്യവിരുദ്ധരുടെ ലിസ്റ്റ് തയ്യാറാക്കിയായിരുന്നു അറസ്റ്റുകള്‍ നടന്നത്.
നോര്‍ത്ത് സോണ്‍ ഐ.ജിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് പരിശോധനകള്‍ നടന്നത്.
എന്‍.ഡി.പി.എസ് കേസുകളിലെ പിടികിട്ടാപ്പുള്ളികളേയും കോമ്പിങ്ങിന്റെ ഭാഗമായി പിടികൂടിയിരുന്നു.
മോഷ്ടാക്കള്‍, സാമൂഹ്യവിരുദ്ധര്‍, ഗുണ്ടകള്‍ എന്നിവരാണ് കസ്റ്റഡിയിലായത്.
ഇവരില്‍ കാപ്പാ ലിസ്റ്റിലുള്ളവരും ശിക്ഷ അനുഭവിച്ചവരും ഉള്‍പ്പെടുന്നുണ്ട്.
ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ രൂപീകരിച്ച പ്രത്യേക സംഘമാണ് വിവിധ സ്ഥലങ്ങളില്‍ റെയിഡ് നടത്തി സമൂഹവിരുദ്ധരെ പിടികൂടിയത്.
കണ്ണൂര്‍ റൂറല്‍ ജില്ലയില്‍ കൂടുതല്‍ മോഷണങ്ങള്‍ നടക്കുന്ന പെരിങ്ങോം, പരിയാരം, പഴയങ്ങാടി സ്റ്റേഷനുകളുടെ പരിധികളില്‍ മോഷണം തടയാന്‍ റസിഡന്‍ഷ്യല്‍ അസോസിയേഷനുകളുടെ സഹായം തേടുമെന്നും
ഇതോടൊപ്പം പ്രത്യേക അന്വേഷണസംഘങ്ങളെ നിയോഗിക്കുമെന്നും റൂറല്‍ എസ്.പി.പറഞ്ഞു.
സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി കെ.വിനോദ്കുമാറും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.