പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസില്‍ തീപിടുത്തം, തെങ്ങ് ഉള്‍പ്പെടെ കത്തിനശിച്ചു.
ഫാര്‍മസി ക്വാര്‍ട്ടേഴ്സിന് സമീപത്ത് കൂട്ടിയിട്ട വിറകിന് തീപടര്‍ന്ന് തൊട്ടടുത്ത തെങ്ങിനും തീപിടിക്കുകയായിരുന്നു.
പയ്യന്നൂര്‍ അഗ്നിശമനനിലയത്തില്‍ നിന്നും അസി.സ്റ്റേഷന് ഓഫീസര്‍ ഒ.സി കേശവന് നമ്പൂതിരിയുടെ നേതൃത്വത്തിലെത്തിയ സംഘമാണ് തീയണച്ചത്.
ഇന്ന് പുലര്‍ച്ചെ 5.50 നായിരുന്നു സംഭവം.
എഫ് ക്യൂ ഫാര്‍മസി ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ടി.ഗോവിന്ദന് ഇതിന് സമീപത്തെ പഴയ ചകരിക്ക് തീയിട്ടതില്‍ നിന്ന് പടര്‍ന്നാണ് വിറകിനും തെങ്ങിനും തീപിടിച്ചതെന്ന് അഗ്നിശമനസേന പറഞ്ഞു.
തെങ്ങ് പൂര്‍ണമായും കത്തിനശിച്ചു.
ഫയര്‍ ആന്റ് റസ്ക്യൂ ഓഫീസര്‍മാരായ രജിലേഷ്, എ.സുദിന്, എസ്.ഷിബിന്‍, ഹോംഗാര്‍ഡുമാരായ രാജീവന്, ഗോവിന്ദന് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.